സീരിസുകളും ചിത്രങ്ങളും; ജനുവരി ഒടിടി റിലീസുകള്‍

വെബ് ഡെസ്ക്

ഹായ് നാന്ന

നാനി, മൃണാല്‍ താക്കൂർ എന്നിവർ പ്രധാന കഥാപത്രങ്ങളിലെത്തുന്ന ചിത്രമാണ് ഹായ് നാന്ന. ജനുവരി ആറ് മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും

കുബിക്കിള്‍സ് സീസണ്‍ 3

കോർപ്പറേറ്റ് ലോകത്തെത്തിയ പിയൂഷ് എന്ന യുവാവിന്റെ ജീവിതത്തെക്കുറിച്ചാണ് സീരിസ് പറയുന്നത്. ജനുവരി അഞ്ച് മുതല്‍ സോണി ലൈവിലാണ് പുതിയ സീസണ്‍ സ്ട്രീം ചെയ്യുന്നത്

കില്ലർ സൂപ്പ്

മനോജ് ബാച്‌പെയ്, കൊങ്കൊന സെന്‍ശർമ എന്നിവർ മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന സീരിസില്‍ നാസർ, സയാജി ഷിന്‍ഡെ, ലാല്‍, അന്‍ബുതാസന്‍ തുടങ്ങിയ വലിയ താരനിരയുണ്ട്. ജനുവരി 11ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും

ഇന്ത്യന്‍ പോലീസ് ഫോഴ്സ്

സിദ്ധാർഥ് മല്‍ഹോത്ര, വിവേക് ഒബ്രോയ്, ശില്‍പ ഷെട്ടി എന്നിവരാണ് സീരീസിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജനുവരി 19 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സീരിസ് സ്ട്രീം ചെയ്യും

സോളൊ ലെവലിങ്

അമാനുഷിക ശക്തികളുള്ള മനുഷ്യരുടെ കഥ പറയുന്ന അനിമി സീരിസാണ് സോളൊ ലെവലിങ്. ക്രഞ്ചിറോളില്‍ ജനുവരി ആറ് മുതല്‍ സീരിസെത്തും

തേജസ്

കങ്കണ റണാവത്ത് ഇന്ത്യന്‍ എയർ ഫോഴ്സ് (ഐഎഎഫ്) ഉദ്യോഗസ്ഥയായാണ് തേജസിലെത്തുന്നത്. സീ5ല്‍ ജനുവരി അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും

കർമ കോളിങ്

എബിസി സീരിസ് റിവഞ്ചിന്റെ ഇന്ത്യന്‍ പതിപ്പാണ് കർമ കോളിങ്. രവീണ ടന്‍ണ്ടണാണ് മുഖ്യവേഷത്തില്‍. ഡിസ്നി പ്ലസ് ഹോട്ട്സ്‍റ്റാറില്‍ ജനുവരി 26 മുതല്‍ സ്ട്രീമിങ് ആരംഭിക്കും