താരത്തിളക്കത്തില്‍ മാളവികയുടെ വിവാഹം; ചിത്രങ്ങള്‍

വെബ് ഡെസ്ക്

വിവാഹജീവിതത്തിലേക്കു കടന്ന് ജയറാം-പാർവതി ദമ്പതികളുടെ മകള്‍ മാളവിക. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷാണ് വരന്‍

ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്

മാളവികയുടെയും നവനീതിന്റെയും കുടുംബത്തിനു പുറമെ അതിഥിയായി സുരേഷ് ഗോപിയുമെത്തിയിരുന്നു

ഐക്യരാഷ്ട്ര സഭയിലെ (യുഎന്‍) മുൻ ഉദ്യോ​ഗസ്ഥനായ ​ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് ​നവനീത്. വിദേശത്താണ് നവനീത് ജോലി ചെയ്യുന്നത്

വിവാഹത്തിനുശേഷം നടന്ന സല്‍ക്കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ തുടങ്ങി കലാ-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു

ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൊന്നാണ് ഇന്നത്തേതെന്ന് ജയറാം പ്രതികരിച്ചു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത നിമിഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജയറാം കൂട്ടിച്ചേർത്തു

ചിത്രങ്ങൾക്ക് കടപ്പാട്: Whiteline Photography