വാലൻ്റൈൻസ് ദിനത്തിൽ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം

വെബ് ഡെസ്ക്

ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞ് കാളിദാസ് ജയറാം. ഒടുവിൽ ഞാൻ സിം​ഗിൾ അല്ലാത്ത ഒരു വാലൻ്റൈൻസ് ദിനം വന്നിരിക്കുകയാണെന്ന കുറിപ്പോടെ പ്രണയിനിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് പങ്കുവച്ചു

മോഡലും നടിയുമായ തരിണി കലിം​ഗരായറിനൊപ്പമുള്ള ചിത്രം നേരത്തെയും പങ്കുവച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രണയം തുറന്ന് പറഞ്ഞത്

ആശംസ അറിയിച്ച് ആരാധകരും സഹപ്രവർത്തകരും

മുൻപ് പല പ്രാവശ്യം ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രണയത്തിലാണ് എന്നുള്ള വാർത്തകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല

കഴിഞ്ഞ ഓണത്തിനാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് . ജയറാം, പാർവതി, മാളവിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്

ശേഷം ദുബായിൽ യാത്ര പോയ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് ഇരുവരും പ്രണയിത്തിലാണോ എന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങുന്നത്

മിസ് യുണിവേഴ്സ് ഇന്ത്യയിൽ നാലാം സ്ഥാനക്കാരിയായ തരിണി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് . നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്