കാനിൽ തിളങ്ങി കനിയും ദിവ്യയും; പലസ്തീന് ഐക്യദാർഢ്യം

വെബ് ഡെസ്ക്

കാൻ ചലച്ചിത്രോത്സവത്തിൽ തിളങ്ങി കനി കുസൃതിയും ദിവ്യ പ്രഭയും

തങ്ങൾ പ്രധാന കഥാപാത്രങ്ങളായ 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായാണ് കനിയും ദിവ്യയും കാനിലെത്തിയത്

പായൽ കപാഡിയ സംവിധാനം ചെയ്ത 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' മത്സരവിഭാഗത്തിൽ 30 വർഷത്തിനുശേഷം പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപെറ്റിലെത്തിയത്

വെള്ള ഗൗണ്‍ അണിഞ്ഞാണ് കനി റെഡ് കാർപെറ്റിലെത്തിയത്

ബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് റെഡ് കാർപെറ്റിലെത്തിയ ദിവ്യപ്രഭയുടെ നൃത്തച്ചുവടുകളും പ്രേക്ഷകർ ഏറ്റെടുത്തു

സിനിമ മുബൈ നഗരത്തിലെത്തുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' പറയുന്നത്. ഈ നഴ്സുമാരായാണ് കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിക്കുന്നത്