എന്റർടെയ്ൻമെന്റ് ഡെസ്ക്
ഏറ്റവും പുതിയ തമിഴ് ചിത്രം മാമന്നന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ കീർത്തി സുരേഷിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
സാരിയുടുത്ത കീർത്തിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തു
ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമാണ് മാമന്നനിൽ കീർത്തി എത്തുന്നത്
മാരി സെൽവരാജാണ് ചിത്രത്തിന്റെ സംവിധാനം
ഉദയനിധി സ്റ്റാലിന്റെ അവസാനത്തെ ചിത്രമാണ് മാമന്നൻ. വടിവേലുവും ഉദയനിധി സ്റ്റാലിനും ഒരുമിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികയുടെ കഥാപാത്രമാണ് കീർത്തി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്
എ ആർ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ