വെക്കേഷൻ തുടങ്ങി ; ആദ്യവാരം ആഘോഷമാക്കാൻ തീയേറ്ററുകളും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദസറ

പുതുമുഖ സംവിധായകനായ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദസറ. നാനി, കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തീയേറ്ററുകളിലെത്തി

പത്തുതല

'വെന്ത് തനിന്തത് കാടി'ന് ശേഷം ചിമ്പു നായക വേഷത്തിലെത്തുന്ന ചിത്രമാണ് പത്തുതല. ഒബേലി എൻ കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ അനു സിത്താരയാണ് നായിക. പത്തുതല തീയേറ്ററിലെത്തി

ഭോല

കാർത്തി നായകനായ തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല. അജയ് ദേവ്ഗൺ സംവിധാനം നിർവഹിച്ച ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം തബുവും പ്രധാന വേഷത്തിലെത്തുന്നു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും ഉടനീളം താൻ കയ്യടിക്കുകയായിരുന്നുവെന്നും ആദ്യ പ്രദർശനം കണ്ട നടി കാജോള്‍ പറഞ്ഞു

വിടുതലൈ

സൂരി നായക വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് വിടുതലൈ. വിജയ് സേതുപതി, വെട്രിമാരന്‍, ഭവാനി ശ്രെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അസുരന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്

ജവാനും മുല്ലപൂവും

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജവാനും മുല്ലപ്പൂവും നാളെ തീയേറ്ററുകളിലെത്തും. നവാഗതനായ രഘുമേനോൻ ആണ് ചിത്രത്തിന്റെ സംവിധാനം

ഹിഗ്വിറ്റ

വിവാദങ്ങൾക്കൊടുവിൽ ഹിഗ്വിറ്റ നാളെ തീയേറ്ററുകളിലേക്ക്. ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

കള്ളനും ഭഗവതിയും

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും നാളെ തീയേറ്ററുകളിലെത്തും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്