ബെസ്റ്റ് ഓഫ് 2023; പോയ വർഷത്തെ മികച്ച സീരീസുകൾ

വെബ് ഡെസ്ക്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും മികച്ച സീരീസുകൾ ഇറങ്ങിയ വർഷണ് 2023. ഹോളിവുഡ് സ്ട്രൈക്ക് പോലെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് മിക്ക സീരീസുകളും ഈ വർഷം റിലീസ് ചെയ്തത്. ഈ സ്ട്രൈക്ക് കാരണംതന്നെ ഈ വർഷം ഇറങ്ങേണ്ടിയിരുന്ന പല സീരീസുകളും അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു

പോയ വർഷം പുറത്തിറങ്ങിയ മികച്ച ആറ് സീരിസുകൾ ഏതൊക്കെയാണെന്ന് നോക്കാം

സക്സെഷൻ - ഫൈനൽ സീസൺ

ഹെച്ച്ബിഒ പുറത്തിറക്കിയ 'ഏറ്റവും മികച്ച സീരീസുകളിൽ ഒന്ന്' എന്ന് ആരാധകർ ഒന്നടങ്കം വാഴ്ത്തിയ ഹിറ്റ് സീരീസ് സക്സെഷന്റെ ഫൈനൽ സീസൺ ആണ് 2023 മെയിൽ പുറത്തിറങ്ങിയത്. ഒരു ഡിസ്‍ഫാക്ഷണൽ കോർപ്പറേറ്റ് ഫാമിലിയുടെ കഥ പറയുന്ന സീരീസ് ആണ് സക്സെഷൻ. സ്ക്രിപ്റ്റ്, അഭിനയം, സംഗീതം എല്ലാംതന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു

ദ ലാസ്‌റ് ഓഫ് അസ്

ഹെച്ച്ബിഒ സീരീസ്. ലൈവ് ആക്ഷൻ, ഗെയിമിന്റെ അനുരൂപീകരണം ആയിരുന്നു ഈ സീരീസ്. വികാരങ്ങൾക്ക് മൂല്യം നൽകി ഓരോ നിമിഷത്തിലും ആസ്വാദകരെ പിടിച്ചിരുത്തുന്ന സീരീസുകളിൽ ഒന്നാണ് ദ ലാസ്‌റ് ഓഫ് അസ്

ദഹാദ്

പോലീസ് അന്വേഷണ പശ്ചാത്തലത്തിൽ ക്രൈം ത്രില്ലറായ ദഹാദ്, രാജസ്ഥാനിൽ 27 സ്ത്രീകളുടെ ദുരൂഹമായ തിരോധാനം അന്വേഷിക്കുന്ന സബ് ഇൻസ്പെക്ടർ അഞ്ജലി ഭാട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അഞ്ജലി ഭാട്ടിയായി വെള്ളിത്തിരയിലെത്തിയത് സോനാക്ഷി സിൻഹയാണ്

ലോക്കി 2

മാർവെലിന്റെ തിരിച്ചുവരവായി കണക്കാക്കിയ സീരീസായിരുന്നു ലോക്കിയുടെ സീസൺ 2. മേക്കിങ്, വിഎഫ്എക്സ്, ഛായാഗ്രഹണം, അഭിനയം തുടങ്ങി എല്ലാ മേഖലയിലും ലോകിയുടെ രണ്ടാം ഭാഗം അതിശയിപ്പിച്ചു

അസുർ 2

അർഷാദ് വാർസി, ബരുൺ സോബ്തി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സീരിസായിരുന്നു അസുർ 2. സൈക്കോളജിക്കൽ ത്രില്ലർ മൂഡിലിറങ്ങിയ സീരീസായിരുന്നു അസുർ 2. സീരിയൽ കില്ലറായ ശുഭ് ജോഷി, സീസൺ ഒന്നിന്റെ അവസാനത്തിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം പ്രതികാരത്തിനായി മടങ്ങുന്നതാണ് രണ്ടാം സീസണിന്റെ കഥ

അയാം എ വിർഗോ

ഓക്‌ലൻഡിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ യുവാവിനെ ചുറ്റിപ്പറ്റിയാണ് അയാം എ വിർഗോ പരമ്പരയുടെ കഥ. തന്റെ ഭീമാകാരമായ വലുപ്പം കാരണം ലോകത്തിൽനിന്ന് മറഞ്ഞ് ജീവിക്കുന്ന 'കൂട്ടി' എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള രസകരമായ യാത്രയാണ് അയാം എ വിർഗോ