ലോകേഷിന് ജന്മദിനം ; ആശംസകളുമായി ടീം ലിയോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിയോയുടെ സെറ്റിൽ സംവിധായകൻ ലോകേഷ് കനഗരാജിന് ജന്മദിനാഘോഷം . സഹോദരനും മകനുമായ ലോകേഷിന് ജന്മദിനാശംസകൾ എന്നായിരുന്നു സഞ്ജയ് ദത്തിന്റെ ആശംസ. ദൈവം നിങ്ങൾക്ക് കൂടുതൽ വിജയവും സന്തോഷവും സമാധാനവും സമ്പത്തും നൽകട്ടെ. എനിക്ക് നിന്നെ ഇഷ്ടം ആണ്. മുന്നോട്ടുളള ജീവിതത്തിൽ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാകും- സഞ്ജയ് പറഞ്ഞു.

മുഖ്യധാരാ ഇന്ത്യൻ സിനിമയ്ക്ക് സിനിമാട്ടോഗ്രഫിയിൽ പുതിയ രീതികൾ പരിജയപ്പെടുത്തിയ മനുഷ്യൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഛായ​ഗ്രാഹകൻ മനോജ് പരമഹംസ ലോകേഷിന് ആശംസ അറിയിച്ചത്. ഇന്ത്യയിലെ എല്ലാ സിനിമാ പ്രവർത്തകരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഹാപ്പി ബർത്ത്ഡേ ലോക്കി എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് .

ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ലോക്‌സ് എന്നായിരുന്നു ലിയോയുടെ നിർമാതാവ് ജഹദീഷിന്റെ ട്വീറ്റ് . വളരെ ലളിതവും ദയയും ഉളള മനുഷ്യനാണ് താങ്കൾ. ജീവിതത്തിൽ ഉടനീളം നിങ്ങൾ അത് തുടരുമെന്ന് അറിയാം

ഹാപ്പി ബർത്ത്ഡേ നൻപാ എന്നാണ് ലിയോയുടെ രചയിതാവ് രത്ന കുമാറിന്റെ ആശംസ

ഒരു മികച്ച വർഷമായി മാറട്ടെ എന്ന് ഫ​ഹദ് ഫാസിൽ . ഒപ്പം പുതിയ സിനിമയായ ലിയോയ്ക്കും ഫ​ഹദ് വിജയാശംസകളും നേർന്നു

ഹാപ്പി ബർത്ത്‌ഡേ മച്ചാൻ... ലവ് യു , നടൻ സന്ദീപ് കിഷൻ . ജന്മദിനാശംസകൾ ലോകേഷ് കനകരാജ് എന്ന ഹാഷ് ടാഗോടെയാണ് ആശംസ

ഞാൻ ഒരിക്കലും സംഭാഷണങ്ങളിൽ ഏർപ്പെടാത്ത സുഹൃത്താണ് ലോകേഷെന്ന് നടി മാളവിക മോഹനൻ . ചെന്നൈ എനിക്ക് സ്വന്തം വീട് പോലയായി മാറിയത് അവനൊപ്പമുളള യാത്രകളായിരുന്നു. ഇനിയും കൂടുതൽ ഉയരത്തിൽ പറക്കുക. ജന്മദിനാശംസകൾ, മാളവിക ട്വിറ്ററിൽ കുറിച്ചു

നന്ദി മതിയാകില്ല. ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. എല്ലാമെല്ലാമായ വിജയ് അണ്ണനും നന്ദി ലോകേഷ് കുറിച്ചു .ആളുകളെ രസിപ്പിക്കുന്നതിൽ ഞാൻ എന്റെ ഹൃദയവും ആത്മാവും നൽകും. എല്ലാവർക്കും നന്ദി. ഒത്തിരി സ്നേഹം. എല്ലാ മാഷപ്പുകൾക്കും വീഡിയോ എഡിറ്റുകൾക്കും ഫാൻ പേജുകൾക്കും ഒരു ബില്യൺ നന്ദി എന്നായിരുന്നു ലോകേഷിന്റെ മറുപടി