കഥയല്ല, ശരിക്കും സംഭവിച്ചത്; യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള മലയാള സിനിമകൾ

വെബ് ഡെസ്ക്

പഴശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര സിനിമൾക്ക് പുറമെ മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയ പല ചിത്രങ്ങളും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥനമാക്കിയുള്ളവയാണ്

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥനമാക്കി പുറത്തിറങ്ങി, തീയേറ്ററുകളിൽ വൻ വിജയമായി മാറിയ മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം

ഒരു സിബിഐ ഡയറിക്കുറിപ്പ്

1988ൽ 'പോളക്കുളം കേസ്' എന്നറിയപ്പെട്ടിരുന്ന വിഖ്യാതമായ പോളക്കുളം സോമൻ വധക്കേസിലെ അന്വേഷണരീതികളാണ് 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന മമ്മൂട്ടി ചിത്രത്തിൽ പ്രധാന സീനുകളായി ചിത്രീകരിച്ചിരിക്കുന്നത്

പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ബലാത്സംഗ കേസിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു

1950 കളുടെ അവസാനത്തിൽ താഴ്ന്ന ജാതിയിൽപ്പെട്ട മാണിക്യം എന്ന സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. ടി പി രാജീവന്റെ ഇതേ പേരിൽ തന്നെയുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ

എന്നു നിന്റെ മൊയ്തീൻ

1960 കളിലും 70 കളിലും ഒരു പ്രണയത്തിന്റെ പേരിൽ കോഴിക്കോട് അരങ്ങേറിയ സംഭവവികാസങ്ങൾ കോർത്തിണക്കി കാഞ്ചനയുടെയും മൊയ്തീന്‍റെയും അനശ്വരപ്രണയകഥ പറഞ്ഞ സിനിമയാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത 'എന്നു നിന്റെ മൊയ്തീൻ'. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല-മൊയ്തീന്‍ പ്രണയം

ക്രൈം ഫയൽ

കേരളത്തെ നടുക്കിയ അഭയകൊലക്കേസിനെ ആസ്പദമാക്കി കെ മധു ഒരുക്കിയ ചിത്രമാണ് 'ക്രൈം ഫയൽ'. 1999ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, കലാഭവൻ മണി, ജനാർദ്ദനൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ദേവാസുരം

ദേവാസുരം എന്ന ചിത്രത്തിലൂടെ മോഹൻലാൽ അനശ്വരമാക്കിയ 'മംഗലശ്ശേരി നീലകണ്ഠൻ' എന്ന കഥാപാത്രത്തെ 'മുല്ലശേരി രാജഗോപാൽ' എന്ന യഥാർത്ഥ വ്യക്തിയിൽ നിന്ന് ആസ്പദമാക്കി എഴുതിയതാണ്

മദ്രാസിലെ മോൻ

1982ൽ അരങ്ങേറിയ കുപ്രസിദ്ധ 'കരിക്കൻവില്ല കൊലപാതകമാണ്' പിന്നീട് 'മദ്രാസിലെ മോൻ' എന്ന പേരിൽ സിനിമയായത്

രാക്ഷസ രാജാവ്

കൊച്ചിയിലെ ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിനെ ആസ്പദമാക്കിയൊരുങ്ങിയ ചിത്രമാണ് മമ്മൂട്ടി നായകനായ 'രാക്ഷസ രാജാവ്'

വൈറസ്

2019ലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് വൈറസ്. 2018ൽ അപ്രതീക്ഷിതമായി കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പയെന്ന മഹാമാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം

കണ്ണൂർ സ്‌ക്വാഡ്

കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായിരുന്ന 'അബ്ദുൾ സലാം ഹാജി'യുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണ പരമ്പരകളും അടിസ്ഥനമാക്കിയാണ് 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ പേരുകേട്ട വ്യവസായിയായിരുന്നു അബ്ദുൾ സലാം ഹാജി