'നിങ്ങളുടെ ചെറിയ ലോകത്തിന്റെ ഭാഗമായത് ഭാഗ്യം'; 45-ാം വിവാഹ വാര്‍ഷികത്തില്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസാ പ്രവാഹം

വെബ് ഡെസ്ക്

നാൽപ്പത്തി അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും

മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനുള്‍പ്പെടെ നിരവധി പേരാണ് മെഗാ സ്റ്റാറിനും പങ്കാളിക്കും ആശംസകളുമായി എത്തിയത്

''45 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേരുന്നു,'' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മേയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മേയ് നാലിനുമാണ്

1979 മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്

മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ ചിത്രം പങ്കുവച്ച് യുവതാരം സണ്ണി വെയിനുള്‍പ്പെടെയുള്ളവർ ആശംസകള്‍ അറിയിച്ചിരുന്നു