ഭ്രമയുഗം തീമിൽ സ്റ്റൈലിഷ് മമ്മൂക്ക; കാണാം ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂക്കയും ഭ്രമയുഗവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ

ഓരോ പരിപാടിക്കുമെത്തുന്ന മമ്മൂട്ടിയുടെ വേഷം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന്റെ ലോഞ്ച് ഇവന്റിലും പ്രസ് മീറ്റിലുമാണ് മമ്മൂട്ടി വെള്ളയും കറുപ്പും അണിഞ്ഞെത്തിയത്

ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഭ്രമയുഗത്തിന്റെ തീമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താരങ്ങൾക്കുള്ള വസ്ത്രങ്ങൾക്കായി തിരഞ്ഞെടുത്തത്

ദുബൈയിൽ വെച്ച് നടന്ന ഭ്രമയുഗം പ്രസ് മീറ്റിൽ വെള്ളയണിഞ്ഞെത്തിയ മമ്മൂക്ക ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

രണ്ട് ദിവസം മുൻപ് നടന്ന ഭ്രമയുഗം ഗ്ലോബൽ ലോഞ്ച് ഇവന്റിൽ കറുപ്പായിരുന്നു മമ്മൂട്ടിയുടേയും മാറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വേഷം

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എഴുപതുകളിലെ സൗന്ദര്യത്തിന് പ്രശംസയുമായി ആരാധകക്കൂട്ടവും കമന്റ് ബോക്സിൽ നിറയുന്നുണ്ട്

ഹാപ്പി സെൽഫി

ചിത്രത്തിലെ മറ്റ് താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആരാധകർക്കുമൊപ്പം സെൽഫിയെടുക്കുന്ന മമ്മൂട്ടി

ഹൊറർ ഴോണറിൽ ഒരുക്കിയിട്ടുള്ള ഭ്രമയുഗം ഫെബ്രുവരി 15ന് തീയറ്റേറുകളിലെത്തും

മമ്മൂട്ടിയെ കാണാൻ ദുബൈയിൽ തടിച്ചുകൂടിയ ആരാധകർ