മണിരത്‌നം, സുധ കൊങ്ങര, നാഗ് അശ്വിൻ...; ദുൽഖർ സൽമാനൊപ്പം സിനിമ ഒരുക്കുന്ന 6 സംവിധായകർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയിൽ എത്തിയിട്ട് പത്ത് വർഷത്തിനുള്ളിൽ തന്നെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച് മികച്ച നടനെന്ന് പേര് വാങ്ങിയ താരമാണ് ദുൽഖർ സൽമാൻ.

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ദുൽഖറിന്റെ വരാനിക്കുന്ന ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരാണ്. ദുൽഖറിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങളും സംവിധായകരും ആരൊക്കെയാണെന്ന് നോക്കാം

1 മണിരത്‌നം - കെഎച്ച് 234

36 വർഷത്തിനുശേഷം മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും പ്രധാനവേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്

എ ആർ റഹ്‌മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കും

2 സുധ കൊങ്ങര - സൂര്യ 43

സുരരൈപോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യയും സുധ കൊങ്ങയും ഒന്നിക്കുന്ന ചിത്രം

ചിത്രത്തിൽ ദുൽഖറിനൊപ്പം നസ്രിയയും പ്രധാനവേഷത്തിൽ എത്തുന്നു

3. നാഗ് അശ്വിൻ - കൽകി 2898 എഡി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രമാണ് കൽക്കി. അമിതാബ് ബച്ചനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു

ചിത്രത്തിൽ കമൽഹാസനും ദുൽഖർസൽമാനും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

4. സെൽവമണി സെൽവരാജ് - കാന്ത

ദ ഹണ്ട് ഓഫ് വീരപ്പൻ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ഒരുക്കിയ സെൽവമണി ഒരുക്കുന്ന ചിത്രമാണ് കാന്ത

റാണ ദഗ്ഗുബഡ്ഡിയാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും

5. വെങ്കി അട്ടലൂരി - ലക്കി ഭാസ്‌കർ

വാത്തി സിനിമ സംവിധാനം ചെയ്ത വെങ്കി അട്ടലൂരി ഒരുക്കുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌ക്കറിൽ ദുൽഖർ നായകനായി എത്തും

6. സൗബിൻ ഷാഹിർ - ഓതിരം കടകം

പറവയ്ക്കുശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ഓതിരം കടകമാണ് ദുൽഖറിന്റെതായി ഒരുങ്ങുന്ന മലയാള ചിത്രങ്ങളിൽ ഒന്ന്.