വരുന്നത് സിനിമാക്കാലം; ആട്ടം മുതൽ ഫൈറ്ററും വാലിബനും വരെ, ജനുവരിയിൽ റിലീസുകള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

2024 പുതുവർഷം പിറന്നതോടെ ഏറെ പ്രതീക്ഷകളാണ് സിനിമാലോകത്തിനും പ്രേക്ഷകർക്കുമുള്ളത്. നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ മുതൽ വിവിധ ഫെസ്റ്റുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ വരെ റിലീസിന് എത്തുന്നുണ്ട്.

ജനുവരിയിൽ റിലീസിന് എത്തുന്ന പ്രധാന ചിത്രങ്ങൾ എതൊക്കെയാണെന്ന് നോക്കാം.

ആട്ടം - ജനുവരി 5

ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്ന ആട്ടം വിവിധ ഫെസ്റ്റുകളിൽ മികച്ച അഭിപ്രായം നേടിയ ശേഷമാണ് റീലിസിന് ഒരുങ്ങുന്നത്. ഒരു കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ടവരുടെ മാനസികാവസ്ഥയും ചിത്രീകരിച്ച ചിത്രം ഒരു സീറ്റ് എഡ്ജ് ത്രില്ലർ കൂടിയാണ്.

എബ്രഹാം ഓസ്‌ലർ - ജനുവരി 11

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് എബ്രഹാം ഓസ്‌ലർ. നടൻ മമ്മൂട്ടിയും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്യാപ്റ്റൻ മില്ലർ - ജനുവരി 12

പൊങ്കൽ സീസണിൽ ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. സാനികായിധം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ ഒരു പീരിയോഡിക് ആക്ഷൻ ത്രില്ലറാണ്.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് ചിത്രത്തെ മറ്റു പ്രധാന താരങ്ങൾ.

അയലാൻ - ജനുവരി 11

ശിവകാർത്തികേയൻ നായകനാവുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് അയലാൻ. പ്രഖ്യാപനം നടത്തി ഏഴ് വർഷത്തിന് ശേഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ആർ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുൽ പ്രീതാണ് നായിക.

മലൈക്കോട്ടൈ വാലിബൻ - ജനുവരി 25

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിഭൻ.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി നൂറ്റി മുപ്പതു ദിവസങ്ങളെടുത്താണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, സഞ്ജന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

ദ ഫൈറ്റർ - ജനുവരി 25

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ദ ഫൈറ്റർ. പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ദ ഫൈറ്ററിൽ

അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.