ശിശുദിനത്തിൽ കുട്ടികളോടൊപ്പം കാണാൻ പറ്റിയ 6 ചിത്രങ്ങൾ

വെബ് ഡെസ്ക്

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് 'ശിശുദിന'മായി ആഘോഷിക്കുന്നത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ചിന്തയിലൂന്നിയാണ് അദ്ദേഹം പ്രവർത്തിച്ചത്. കുട്ടികളാണ് രാജ്യത്തിന്റെ കരുത്തെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു

ഈ ശിശുദിനത്തിൽ കുട്ടികളുമൊത്ത് കാണാൻ പറ്റിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍

മികച്ച ബാല ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നേടിയ ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. റയാൻ ഫിലിപ്പ് എന്ന 5-ആം ക്ലാസ് വിദ്യാർഥിയെ ചുറ്റിപ്പറ്റിയാണ്‌ കഥ പുരോഗമിക്കുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍

ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍', റിലീസ് ചെയ്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട ചിത്രമാണിത്. കുട്ടിച്ചാത്തന്‍ എന്ന ചെറിയ പ്രേതത്തെ ഒരു ദുര്‍മന്ത്രവാദിയില്‍ നിന്ന് മോചിപ്പിക്കുകയും അവനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന മൂന്ന് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്

ടിഡി ദാസൻ സ്‌റ്റേറ്റ് VI ബി

മോഹൻ രാഘവൻ രചനയും സംവിധാനവും നിർവഹിച്ച 'ടിഡി ദാസൻ സ്‌റ്റേറ്റ് VI B', ഒരു വയസ്സുള്ളപ്പോൾ ദാസനെയും അമ്മയെയും ഉപേക്ഷിച്ച് പോയ അച്ഛനെ കാത്തിരിക്കുന്ന ഒരു ആൺകുട്ടിയുടെ കഥയാണ് പറയുന്നത്

താരേ സമീന്‍ പര്‍

കുട്ടികൾ മാത്രമല്ല മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് താരേ സമീന്‍ പര്‍. ആമിർ ഖാൻ നായകനായ സിനിമയിൽ ഓരോ കുട്ടിയും അവരുടേതായ രീതിയിൽ സ്പെഷ്യൽ ആണെന്ന് എടുത്തുകാട്ടുന്നുണ്ട്. ഓട്ടിസം ബാധിച്ച എട്ട് വയസുള്ള ഇഷാന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ഐ ആം കലാം

പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഐ ആം കലാം. 2011ൽ പുറത്തിറങ്ങിയ സിനിമയിൽ, വിദ്യാഭ്യാസം കഴിഞ്ഞ് കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് പറയുന്നത്. തന്റെ ആരാധനാപാത്രമായ എപിജെ അബ്ദുല്‍ കലാമിനെ കാണാന്‍ ആഗ്രഹിക്കുന്ന കലാം എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയത് ഹർഷ് മയറായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശിയ പുരസ്കാരവും ഹർഷിനെ തേടിയെത്തിയിരുന്നു.

ചില്ലർ പാർട്ടി

കുട്ടികളെ അടിസ്ഥാനമാക്കിയുള്ള ഫാമിലി ഡ്രാമ ചിത്രമാണ് ചില്ലർ പാർട്ടി. നിതേഷ് തിവാരിയും വികാസ് ബഹലും ചേർന്നാണ് സംവിധാനം. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഒരു കൂട്ടം അനാഥ കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം ദേശിയ പുരസ്കാരം ഉൾപ്പടെ നേടിയിട്ടുണ്ട്