പേടിച്ച് വിറക്കണോ; ചില മസ്റ്റ് വാച്ച് ബോളിവുഡ് ഹൊറർ ചിത്രങ്ങൾ ഇതാ

എന്റർടെയ്ൻമെന്റ് ഡെസ്ക്

റാസ്‌ : 2002 ൽ പുറത്തിറങ്ങിയ റാസ്‌ ഒരു മികച്ച ഹൊറർ ചിത്രമാണ്. ബിപാഷ ബസുവും ഡീനോ മോറിയയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഭൂത് : രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ചിത്രം. അജയ് ദേവ്ഗൺ, ഊർമിള മാഡോത്ക്കർ എന്നിവരാണ് പ്രാധാന വേഷത്തിൽ

ചോരി : നഗരത്തിൽ നിന്ന് വിദൂരമായുള്ള ഒരു വീട്ടിൽ അഭയം തേടുന്ന ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വൈകാതെ തന്നെ പല അമാനുഷിക കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ നടക്കുന്നു.

തുംബാദ്: റാഹി അനിൽ ബാർവെ സംവിധാനം ചെയ്‌ത നാടോടി ഹൊറർ ചിത്രമാണ് തുംബാദ്. മഹാരാഷ്ട്രയിലെ തുംബാദിൽ മറഞ്ഞിരിക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ നിധിക്കായി പ്രധാന കഥാപാത്രം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൽ.

1920 : വിക്രം ഭട്ട് സംവിധാനം ചെയ്ത ഈ ചിത്രം ഒരു സീറ്റ് എഡ്ജ് ത്രില്ലറാണ്. 2008 ലാണ് ചിത്രം പുറത്തിറങ്ങിയത്.

സ്ത്രീ : ശ്രദ്ധ കപൂർ, രാജ് കുമാർ റാവു തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ ആരാധകരാണുള്ളത്. ഒരു കോമഡി - ഹൊറർ ചിത്രമാണ് സ്ത്രീ.

ബുൾബുൾ : അൻവിത ദത്ത് സംവിധാനം ചെയ്ത ബുൾബുൾ ഒരു പീരീഡ് ഹൊറർ ചിത്രമാണ്. മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ ത്രിപ്തി ദിമ്രി, അവിനാഷ് തിവാരി, പൗളി ഡാം, രാഹുൽ ബോസ്, പരംബ്രത ചതോപാധ്യായ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

പരി : അനുഷ്ക ശർമ്മ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രൊസിത് റോയ് ആണ്. പരംബ്രത ചാറ്റർജി, ഋതഭാരി ചക്രവർത്തി, രജത് കപൂർ, മാൻസി മുൾട്ടാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.