മഴക്കാലം ആസ്വദിക്കാം, ക്ലാസിക് ബോളിവുഡ് ചിത്രങ്ങള്‍ക്കൊപ്പം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദിൽവാലെ ദുൽഹനിയ ലെ ജായേഗേ (1995)

ഷാരൂഖ് ഖാൻ, കജോൾ തുടങ്ങിയവർ അണിനിരന്ന ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്. രാജുവും സിമ്രാനും തമ്മിലുള്ള പ്രണയവും ഇരുവരും കടന്ന്പോകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ലഗാൻ (2001)

ബ്രിട്ടീഷ് കാലത്തെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്പോർട്സ് ഡ്രാമയാണ് ലഗാൻ. ആമിർ ഖാൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കഭി ഖുശി കഭി ഘം (2001)

അമിതാഭ്‌ ബച്ചൻ, ഷാരൂഖ് ഖാൻ, കജോൾ തുടങ്ങിയവർ അണി നിരക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് കഭി ഖുശി കഭി ഘം.

ത്രീ ഇഡിയറ്റ്സ് (2009)

ആമിർ ഖാൻ, ശർമൻ ജോഷി, മാധവൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം. മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.

ദേവദാസ് (2002)

സഞ്ജയ് ലീല ബൻസാലിയുടെ മാസ്റ്റർ പീസ് ആണ് ദേവദാസ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുന്നു.

ജബ് വി മെറ്റ് (2007)

വളരെ വ്യത്യസ്തരായ രണ്ട് മനുഷ്യർ കണ്ടുമുട്ടുകയും ഒടുവിൽ പ്രണയത്തിലാവുകയും ചെയ്യുന്ന കഥ പറയുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ജബ് വി മെറ്റ്. ഷാഹിദ് കപൂർ, കരീന കപൂർ എന്നിവർ പ്രധാന വേഷത്തിൽ.

യെഹ് ജവാനി ഹൈ ദിവാനി (2013)

രൺബീർ കപൂർ, ദീപിക പദുകോൺ എന്നിവർ അഭിനയിച്ച ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. നാല് ചെറുപ്പക്കാരുടെ സൗഹൃദം, പ്രണയം, സ്വപ്‌നങ്ങൾ, ആഹ്ലാദം തുടങ്ങിയവയിലൂടെ ചിത്രം കടന്ന് പോകുന്നു.

ഷോല (1975)

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഷോല കണക്കാക്കുന്നത്. ജയ്, വീരു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ബാജിറാവു മസ്താനി (2015)

മറാത്താ പേഷ്വ ബാജിറാവു ഒന്നാമനും രണ്ടാം ഭാര്യ മസ്താനിയും തമ്മിലുള്ള പ്രണയകഥ അടിസ്ഥാനമാക്കിയ ഹിസ്റ്റോറിക്കൽ റൊമാൻസ് ഡ്രാമയാണ് ബാജിറാവു മസ്താനി. രൺവീർ സിങ് , ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.