ഇതാ ചില മസ്റ്റ് വാച്ച് ഹൊറർ ചിത്രങ്ങൾ

വെബ് ഡെസ്ക്

ഹൊറർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളോടും പങ്കാളിയോടും കുടുംബത്തോടും കൂടെ കാണാൻ പറ്റിയ ഹൊറർ ചിത്രങ്ങൾ ഇതാ

ഓൾ ഓഫ് അസ് ആർ ഡെഡ്

ഒരു ഹൈസ്‌കൂളിൽ പെട്ടെന്ന് സോമ്പി വൈറസ് പൊട്ടിപ്പുറപ്പെടുന്നു. സ്കൂളിനുള്ളിൽ കുടുങ്ങിയ കുട്ടികൾക്ക് മുന്നിൽ രണ്ട് വഴി മാത്രമാണ് അവശേഷിക്കുന്നത്. ഒന്നുകിൽ പൊരുതുക അല്ലെങ്കിൽ വൈറസ് ബാധയേൽക്കുക. ഒരു കൊറിയൻ സീരീസ് ആണിത്.

ഡെത്ത് നോട്ട്

ഒരു ജാപ്പനീസ് ഹൈസ്കൂൾ വിദ്യാർഥിക്ക് നിഗൂഢമായ ഒരു പുസ്തകം ലഭിക്കുന്നു. ആ പുസ്തകത്തിൽ ആരുടെയെങ്കിലും പേര് എഴുതിയാൽ അവരെ കൊല്ലാൻ അവന് സാധിക്കും എന്നതാണ് പ്രത്യേകത

ഫിയർ സ്ട്രീറ്റ് ട്രിലോഗി

ഒരു കൗമാരക്കാരിയും അവളുടെ സുഹൃത്തും നൂറ്റാണ്ടുകളായി തങ്ങളുടെ നഗരത്തെ ബാധിച്ചിരിക്കുന്ന ഒരു ദുഷ്ട ശക്തിയോട് പോരാടുന്നു. നഗരത്തിൽ നടക്കുന്ന ക്രൂരമായ കൊലപാതങ്ങളാണ് അവളെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്.

ഗെയിം ഓവർ

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ ബാധിച്ച ഒരു വീഡിയോ ഗെയിം ഡിസൈനർ ആണ് നായിക. നിരവധി പെൺകുട്ടികളെ കൊലപ്പെടുത്തിയ കില്ലറുടെ അടുത്ത ലക്ഷ്യം താനാണെന്നറിഞ്ഞ അവൾ പോരാടാൻ തീരുമാനിക്കുന്നു. ഒപ്പം മറ്റൊരു കഴിവും കൂടി അവൾക്ക് ലഭിച്ചാലോ ...

ഇൻഹ്യൂമൻ കിസ്

വളരെ പ്രശസ്തമായ ഒരു തായ് ചിത്രമാണിത്. രാത്രിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന രക്തദാഹിയായ രക്തരക്ഷസിനോട് പോരാടുന്ന കൗമാരക്കാരാണ് ചിത്രത്തെ നയിക്കുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത ഗതിയിലൂടെയാണ് ചിത്രം നീങ്ങുന്നത്.

നൈറ്റ് ടീത്ത്

നഗരത്തിലെ യുവാവായ ഒരു ടാക്സി ഡ്രൈവർ ഒരു പാർട്ടിയിൽ നിന്ന് നിഗൂഢമായ രണ്ട് സ്ത്രീകളെ പിക്ക് ചെയ്യുന്നു. എന്നാൽ അവർ ആരാണെന്ന് അറിഞ്ഞാൽ അയാളെന്ത് ചെയ്യും ?

ബുൾബുൾ

2020 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിതമാണിത്. ദുരൂഹ മരണങ്ങളാൽ വലയുന്ന തന്റെ പഴയ ഗ്രാമത്തിലേക്ക് ഒരു മനുഷ്യൻ വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു. പിന്നീടങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്