അനിമേ പ്രേമികളാണോ? ഈ സീരീസുകൾ മിസ് ചെയ്യരുത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജപ്പാനീസ് ആനിമേറ്റഡ് സീരീസുകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. നിങ്ങൾ അനിമേ പ്രേമിയാണെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചില സീരീസുകൾ ഇതാ

നരുട്ടോ

നിങ്ങൾ അനിമേകൾ കാണാറുണ്ടോ ഇല്ലയോ എന്നത് ഇവിടെ ഒരു പ്രശ്നമല്ല. നരുട്ടോയെ നിങ്ങൾക്ക് അറിയാമായിരിക്കും. അത്രയും പ്രശസ്തനാണ് നരുട്ടോ. ഏറ്റവും ശക്തനായ നിഞ്ജയകനും തന്റെ ഗ്രാമത്തിന്റെ മുഴുവൻ ആദരവ് പിടിച്ചുപറ്റാനും സ്വപനം കാണുന്ന നരുട്ടോ ഉസുമാക്കി എന്ന യുവ നിഞ്ചയുടെ കഥയാണ് നരുട്ടോ പറയുന്നത്

ഡ്രാഗൺ ബോൾ സെഡ്

അനിമേ ചിത്രങ്ങൾ എന്താണെന്ന് അറിയുക പോലും ചെയ്യാത്ത സമയത്തുപോലും പലരുടെയും പ്രിയപ്പെട്ട ഒന്നാണ് ഡ്രാഗൺ ബോൾ സെഡ്. യഥാർത്ഥ ഡ്രാഗൺ ബോൾ സീരിസിന്റെ തുടർച്ച ആണിത്.

സെയ്‌ലർ മൂൺ

ദുഷ്ടശക്തികളിൽനിന്ന് ലോകത്തെ സംരക്ഷിക്കുന്ന ഉസാഗി സുകിനോയുടെയും അവളുടെ സുഹൃത്തുക്കളുടെയും സാഹസികത പിന്തുടരുന്ന അനിമേഷൻ പരമ്പരയാണ് സെയ്‌ലർ മൂൺ. മാജിക് ഗേൾ വിഭാഗത്തിലെ ഒരു ക്ലാസിക് ആണ് സെയ്‌ലർ മൂൺ

വൺ പീസ്

മങ്കി ഡി ലാഫിയുടെയും അദ്ദേഹത്തിന്റെ കടൽക്കൊള്ള സംഘത്തിന്റെയും സാഹസികതയുടെയും സൗഹൃദത്തിന്റെയും പര്യവേക്ഷണങ്ങളുടെയും കഥയാണ് വൺ പീസ്. 1999 ലാണ് ഇത് പുറത്തിറക്കുന്നത്

ഡെത്ത് നോട്ട്

2006 ലാണ് പുറത്തിറങ്ങുന്നത്. ലൈറ്റ് യാഗമി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. പേരെഴുതിയ ആരെയും കൊല്ലാനുള്ള അമാനുഷിക ശക്തി ലഭിക്കുന്ന നോട്ട്ബുക്ക് അതിന്റെ ഭാഗമാണ്

മൈ നെയ്ബർ ടോട്ടോറോ

കുട്ടികൾക്ക് കാണാൻ പറ്റിയ അനിമേഷൻ സീരീസാണിത്. രണ്ട് സഹോദരിമാരെ ചുറ്റിപ്പറ്റിയുള്ള ഹൃദയസ്പർശിയായ കഥ. പ്രകൃതിയും മനുഷ്യനുമായുള്ള സ്നേഹ ബന്ധത്തിന്റെ കഥയും ഈ സീരിസ് പറയുന്നു

അറ്റാക്ക് ഓൺ ടൈറ്റാൻ

ഫാന്റസി സീരീസാണ് അറ്റാക്ക് ഓൺ ടൈറ്റാൻ. ടൈറ്റൻസ് എന്ന ഭീമാകാരമായ ഹ്യുമനോയ്ഡ് ജീവികളിൽ നിന്ന് രക്ഷപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്നു. അപ്രതീക്ഷമായി വരുന്ന ട്വിസ്റ്റുകളും സങ്കീർണമായ ഇതിവൃത്തവും ഇതിനെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു