ഷാരൂഖ് ഖാന്റെ മസ്റ്റ് വാച്ച് ചിത്രങ്ങള്‍

വെബ് ഡെസ്ക്

ഇന്ന് 58-ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. 1992ല്‍ മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ ഷാരൂഖ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ്

സിനിമാ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണം പറഞ്ഞ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഷാരൂഖിനായിട്ടുണ്ട്. ഒരു സിനിമാ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഷാരൂഖ് ചിത്രങ്ങള്‍ ഇതാ

ദേവദാസ് - സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേവദാസ് ഷാരൂഖ് ഖാന്റെ സിനിമാജീവിതത്തിലെ തന്നെ ഏറ്റവും നിരൂപകപ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ്. ഐശ്വര്യ റായിയും മാധുരി ദീക്ഷിതുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മൈ നെയിം ഈസ് ഖാന്‍ - ഓട്ടീസം ബാധിതനായ റിസ്വാന്‍ ഖാനെന്ന യുവാവിനെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ സന്ദർശിക്കാനുള്ള റിസ്വാന്റെ യാത്രയാണ് കഥ.

ഓം ശാന്തി ഓം - ഷാരൂഖാനും ദീപിക പദുകോണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ഫറ ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്

കുച്ച് കുച്ച് ഹോത്താ ഹെയ് - ഷാരൂഖ്, കജോള്‍, റാണി മുഖർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ 25 വർഷം ആഘോഷിച്ചത്

ചക്ക് ദേ ഇന്ത്യ - ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായ കബീർ ഖാന്റെ വേഷത്തിലാണ് ഷാരൂഖ് ചക്ക് ദേ ഇന്ത്യയിലെത്തുന്നത്. സ്പോർട്ട്സ് ഡ്രാമ ഴോണറിലിറങ്ങിയ ചിത്രം വാണിജ്യപരമായ വിജയവും നിരൂപ പ്രശംസയും നേടിയിരുന്നു

ബാസിഗർ - റൊമാന്റിക്ക് ത്രില്ലർ ഴോണറില്‍ വരുന്ന ചിത്രമാണ് ബാസിഗർ. ശില്‍പ്പ ഷെട്ടി, കജോള്‍, സിദ്ധാർഥ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ - ഷാരൂഖ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട ചിത്രമാണ് ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ. ഷാരൂഖിനൊപ്പം കജോളാണ് മുഖ്യവേഷത്തിലെത്തുന്നത്