'ഉയിരിനും ഉലകിനുമൊപ്പം' : വിവാഹവാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്‌നേഷും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും.

നയൻ‌താര കുഞ്ഞുങ്ങളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത ചിത്രങ്ങളോടൊപ്പം വികാരനിർഭരമായ കുറിപ്പും വിഘ്നേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

ഇന്നലെ കല്യാണം കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട് എന്ന് വിഘ്നേഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുഞ്ഞുങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയതെന്നും പരീക്ഷണത്തിന്റെ സമയങ്ങളായാലും കുടുംബത്തിൽ എത്തുമ്പോൾ വേദനകൾ സന്തോഷമായി മാറുന്നു എന്നും വിഘ്നേഷ് കുറിച്ചു.

കുഞ്ഞുങ്ങളെ മാറോടണഞ്ഞുള്ള നയൻതാരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്

2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ സറോഗസിയിലൂടെയായാണ് ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചത്. രുദ്രനീല്‍ എന്‍ ശിവന്‍, ഉലക ദൈവിക എന്‍ ശിവ എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

കുഞ്ഞുങ്ങൾ ജനനം സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഇരുവരും വ്യക്തമാക്കി

കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് വിഘ്‌നേഷും നയൻസും.

പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ ആണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം.