സലാർ മുതൽ ബ്രോൺ ഡോക്യുമെന്ററി വരെ; ഈ ആഴ്ചയിലെ പ്രമുഖ ഒടിടി റിലീസുകൾ

വെബ് ഡെസ്ക്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ഇന്ത്യൻ, ഹോളിവുഡ്, ടർക്കിഷ് ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വാരാന്ത്യത്തോടെ റിലീസിനെത്തിയത്

പ്രഭാസും പൃഥ്വിരാജും ഒരുമിച്ചെത്തിയ പാൻ ഇന്ത്യൻ ചിത്രം സലാർ ഉൾപ്പടെ നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഫോർമുല വൺ താരം റോസ് ബ്രോണിന്റെ കഥ പറയുന്ന ഡോക്യൂമെന്ററിയും ഈ ആഴ്ചത്തെ പ്രധാന റിലീസുകളിലൊന്നാണ്

ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി പുറത്തിറങ്ങിയ വെബ് സീരീസ്, ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഇന്ത്യൻ പോലീസ് ഫോഴ്സ്

രോഹിത് ഷെട്ടി, സുശ്വന്ത്‌ പ്രകാശ് സംവിധാന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരീസാണ് ഇന്ത്യൻ പോലീസ് ഫോഴ്സ്. സിദ്ധാർഥ് മൽഹോത്ര, വിവേക് ഒബ്‌റോയ്, ശില്പ ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഡൽഹിയിൽ നടന്ന ബോംബ് സ്ഫോടന പരമ്പര അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഇന്ത്യൻ പോലീസ് ഫോഴ്സ് പറയുന്നത്. ആമസോൺ പ്രൈം ആണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം

കുബ്ര

ടർക്കിഷ് ത്രില്ലർ സീരീസാണ് കുബ്ര. ചാത്തായി ഉറുസോയ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സീരീസ് തുർക്കിയിൽ പ്രസിദ്ധമായ 'ദ ടൈലൻ ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന യാമുർ ടൈലനും ദുറുൽ ടൈലനുമാണ്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം - നെറ്റ്ഫ്ലിസ്

സിക്സ്റ്റി മിനുട്സ്

ഒലിവർ കിൻലെ ഒരുക്കിയ സ്പോർട്സ് ആക്ഷൻ ചിത്രമാണ് സിക്സ്റ്റി മിനുട്സ്. എമിലിയോ സാക്രയായും ഡെന്നിസ് മോജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിസിൽ സ്ട്രീമിങ് ആരംഭിച്ചു

ദ കിച്ചൻ

ഡിസ്ട്രോപ്പിൻ ത്രില്ലർ മൂഡിൽ കിബ്‌വെ താവാരെസ് - ഡാനിയേൽ കലൂയാ എന്നിവർ ചേർന്നൊരുക്കിയ ചിത്രമാണ് ദ കിച്ചൻ. 2044 കാലഘട്ടത്തിൽ ലണ്ടനിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം - നെറ്റ്ഫ്ലിസ്

സലാർ പാർട്ട് 1: സീസ്ഫയർ

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പാൻ ഇന്ത്യൻ ചിത്രമാണ് സലാർ പാർട്ട് 1: സീസ്ഫയർ. പ്രഭാസ്, പൃഥ്വിരാജ്, ശ്രുതി ഹസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നു മുതൽ നെറ്റ്ഫ്ലിസിൽ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തമിഴ്, കന്നഡ ഉൾപ്പടെയുള്ള ഭാഷകളിൽ ചിത്രം കാണാനാകും

മൈ ഡീമൺ

ഫാന്റസി ത്രില്ലർ കൊറിയൻ ഡ്രാമയാണ് മൈ ഡീമൺ. സോങ് കങ്, കിം യൂ ജങ്ങ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നരകത്തിൽ നിന്നുള്ള പിശാചും(ഡീമൺ) ഒരു മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്റെയും വിധിയുടെയും കഥ പറയുന്ന സീരീസാണ് മൈ ഡീമൺ. സീരീസിന്റെ അവസാന രണ്ട് എപ്പിസോഡുകൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ദ ബിഖ്വീത്ട്

കിം ഹ്യുൻ ജോ, പാർക്ക് ഹീ സോൺ, പാർക്ക് ബിയോങ്-യൂൻ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ത്രില്ലർ കൊറിയൻ ഡ്രാമയാണ് ദ ബിഖ്വീത്ട്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം - നെറ്റ്ഫ്ലിസ്

ബ്രോൺ; ദി ഇമ്പോസ്സിബിൾ ഫോർമുല വൺ സ്റ്റോറി

ഫോർമുല വൺ ഇതിഹാസ താരം റോസ് ബ്രോണിന്റെ കഥ പറയുന്ന ഡോക്യൂമെന്ററിയാണ് ബ്രോൺ; ദി ഇമ്പോസ്സിബിൾ ഫോർമുല വൺ സ്റ്റോറി.

നാല് ഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ള ഈ സീരീസ് പ്രധാനമായും 2009ലെ റോസ് ബ്രോണിന്റെ ഫോർമുല വൺ ലോക കിരീടം നേടിയ ചരിത്രമാണ് പറയുന്നത്. കീനു റീവ്‌സും ഡോക്യൂമെന്ററിയിൽ പ്രധാന സാന്നിധ്യമാണ്. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു