വിക്കി കൗശലിന്റെ സാംബഹദൂർ, നയൻതാരയുടെ അന്നപൂരണി; ഇന്ന് തീയറ്ററിലെത്തിയ അന്യഭാഷ ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഡിസംബർ ഒന്നിന് പത്തോളം സിനിമകളാണ് കേരളത്തിൽ റിലീസ് ചെയ്തത്. ഇതിൽ പ്രേക്ഷകർ കാത്തിരുന്ന നിരവധി അന്യഭാഷ ചിത്രങ്ങളും ഉൾപ്പെടും.

ഡിസംബർ ഒന്നിന് റിലീസ് ചെയ്ത അന്യഭാഷ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 സാം ബഹദൂർ

ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രമാണ് സാം ബഹദൂർ.

വിക്കി കൗശൽ ആണ് ചിത്രത്തിലെ നായകൻ. ഫാത്തിമ സന ഷെയ്ഖ്, സന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോനെൻബ്ലിക്ക്, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2 അനിമൽ

രൺബീർ കപൂറിനെ പ്രധാനതാരമാക്കി ഒരുങ്ങിയആക്ഷൻ ത്രില്ലറാണ് അനിമൽ.

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അർജുൻ റെഡ്ഡി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് അനിമൽ ഒരുക്കുന്നത്.

3 അന്നപൂരണി

സൂപ്പർ താരം നയൻതാര നായികയായി എത്തുന്ന ചിത്രമാണ് അന്നപൂരണി, നിലേഷ് കൃഷണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡ്ഡിൻ കിങ്‌സ്‌ലി എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

4 പാർക്കിങ്

യുവതാരം ഹരീഷ് കല്യാണിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് പാർക്കിങ്, രാം കുമാർ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം.