നവംബറിലെ ഒടിടി റിലീസ് ചിത്രങ്ങള്‍

വെബ് ഡെസ്ക്

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്ക്. ഹോട്ട്സ്റ്റാറിലൂടെ നവംബർ‍ 11 റിലീസ് ചെയ്തു.

അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം. സണ്‍ നെക്സ്റ്റില്‍ നവംബർ 14ന് റിലീസ് ചെയ്യും.

ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍. നവംബര്‍ നാലിന് ആമസോൺ പ്രൈമിലായിരുന്നു റിലീസ്.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനോന്‍, സയനോര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം. അഞ്ജലി മേനോനാണ് സംവിധാനം. സോണി ലിവില്‍ നവംബര്‍ 18 നാണ് റിലീസ്‌.

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി ഒരുക്കിയ സിനിമ. നവംബര്‍ നാലിന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തു.

സുരേഷ് ഗോപി- ജിബു ജേക്കബ് ചിത്രമായ മേ ഹും മൂസ, സീ 5 പ്ലാറ്റ് ഫോമിലൂടെ നവംബർ 11നാണ് റിലീസ് ചെയ്തത്

എനോല ഹോംസിന്‍റെ രണ്ടാം ഭാഗം. മില്ലി ബോബി ബ്രൗണ്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന എനോല ഹോംസ് 2 നവംബര്‍ നാലിന് നെറ്റ് ഫ്ലിക്സില്‍ റിലീസ് ചെയ്തു.

ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ബ്രാഡ് പിറ്റ് നായകനായ ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രമാണിത്. നവബര്‍ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു.