ഈ വീക്കെൻഡിൽ കാണാൻ പുതിയ ഒടിടി റിലീസുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഈ വീക്കെൻഡിൽ ആസ്വദിക്കാൻ റൊമാൻസ്, ആക്ഷൻ, ഡ്രാമ വിഭാഗത്തിലുള്ള പുതിയ ഒടിടി റിലീസുകളുടെ ലിസ്റ്റ് ഇതാ

ആർട്ടിക്കിൾ 370

നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 8.2 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്. ആദിത്യ സുഹാസ് ജംബലെ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതം, പ്രിയാമണി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

ഡൂൺ : പാർട്ട് 2

നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിമോത്തി ചാർലമേറ്റ്, സെൻഡയ,റെബേക്ക തുടങ്ങിയവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നു. 8.7 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്.

റിബൽ മൂൺ : പാർട്ട് 2 ; ദി സ്കാർഗിവർ

റിബൽ മൂൺ - പാർട്ട് 1: ദി ചൈൽഡ് ഓഫ് ഫയർ ചിത്രത്തിന്റെ രണ്ടാം ഭാഗവും ആണ് ചിത്രം. 5.2 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സൈലൻസ് 2

ദി നൈറ്റ് ഓൾ ബാർ ഷൂട്ടൗട്ട് : സീ 5 ഇലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മനോജ് ബാജ്‌പേയിയും പ്രാചി ദേശായിയും പ്രധാന വേഷത്തിൽ എത്തുന്നു. അബൻ ബരുച ഡിയോൻസ് ആണ് രചനയും സംവിധാനവും

എനിവൺ ബട്ട് യു

നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കോമഡി റൊമാൻസ് വിഭാഗത്തിൽ വരുന്ന ചിത്രമാണിത്. 6.2 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്. ചിത്രം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ നേടുകയും ലോകമെമ്പാടുമായി $219 ദശലക്ഷം നേടുകയും ചെയ്തിട്ടുണ്ട്.

സൈറൺ

ഡിസ്നി + ഹോട്ട് സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തിട്ടുള്ളത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക. ജയം രവിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്.

ദി സീക്രെട്ട് സ്കോർ

ഡിസ്നി + ഹോട്ട് സ്റ്റാറിലാണ് ഈ സീരീസ് ഒടിടി റിലീസ് ചെയ്തിട്ടുള്ളത്. ഫാന്റസി വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക. 7.5 ആണ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്.