വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ഒടിടിയില്‍ ആസ്വദിക്കാം ഈ ചിത്രങ്ങള്‍

വെബ് ഡെസ്ക്

ഗരുഡന്‍

2011ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമാണ് ഗരുഡന്‍. ഒരു ക്രൈംത്രില്ലര്‍ മൂഡിലുള്ള ചിത്രം ആമസോണ്‍ പ്രൈമിലാണ് സ്‌ക്രീം ചെയ്യുന്നത്

കുടുക്ക് 2025

കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയുടെ സ്ട്രീം അവകാശം സൈന പ്ലേയ്ക്കാണ്. ബിലാഹരിയാണ് സിനിമയുടെ സംവിധാനം

ലിയോ (മലയാളം)

തിയേറ്ററില്‍ ഏറെ തരംഗം സൃഷ്ടിച്ച വിജയ് - ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. ആദ്യ ദിനം തന്നെ 12 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ലിയോ നെറ്റ്ഫ്‌ളിക്‌സിലൂടെ ആസ്വദിക്കാം

ചാവേര്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തി ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ചാവേര്‍. സോണി ലിവാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്

പുലിമട

നെറ്റ്ഫ്‌ളിക്‌സിനാണ് പുലിമടയുടെ സ്‌ക്രീമിങ് അവകാശമുള്ളത്. ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍

മെയ്ഡ് ഇന്‍ കാരവന്‍

എച്ച് ആര്‍ ഒടിടിയിലാണ് മെയ്ഡ് ഇന്‍ കാരവന്‍ സംപ്രേഷണം ചെയ്യുന്നത്

വാലാട്ടി

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരുമായുള്ള ആത്മ ബന്ധവും സൂചിപ്പിക്കുന്നു