അഗിലനും രോമാഞ്ചവും; ഉടൻ വരുന്ന ഒടിടി റിലീസുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഗിലന്‍

കല്യാണ കൃഷ്ണൻ സംവിധാനം ചെയ്ത ജയം രവി ചിത്രം അഗിലൻ നാളെ സീ ഫൈവിൽ സ്ട്രീമിങ് തുടങ്ങും. പ്രിയ ഭവാനി ശങ്കര്‍, താന്യ, ചിരാഗ്, ഹരീഷ് പേരടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്

ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്

അനുരാഗ് കശ്യപിന്റെ ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത് നാളെ നെറ്റ്ഫ്‌ളിക്‌സില്‍ എത്തും. അലയ എഫും നവാഗതനായ കരണ്‍ മേത്തയും അഭിനയിച്ച മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയാണ് ചിത്രം

അയോതി

ശശികുമാർ നായകനാകുന്ന തമിഴ് ആക്ഷൻ ചിത്രം അയോതി നാളെ സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും

എങ്കിലും ചന്ദ്രികെ

ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന അനൂപ് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ ഏപ്രില്‍ 1 മുതൽ മനോരമ മാക്‌സിൽ

ഷെഹ്സാദ

ബോളിവുഡ് താരം കാര്‍ത്തിക് ആര്യൻ ചിത്രം ഷെഹ്സാദ ഏപ്രിൽ 1 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ആരംഭിക്കും. തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരമുലോയുടെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ

അമിഗോസ്

അപരന്മാരുടെ കഥ പറയുന്ന ആക്ഷന്‍ ഡ്രാമ ചിത്രം അമിഗോസ് ഏപ്രില്‍ 1ന് നെറ്റ്ഫ്‌ളിക്‌സിലെത്തും. തെലുങ്ക് യുവതാരം നന്ദമുരി കല്യാണ്‍ റാം ട്രിപ്പിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്

രോമാഞ്ചം

യുവതാരനിര അണിനിരന്ന് തിയേറ്ററുകളില്‍ ആവേശമാക്കിയ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും