പുരസ്‌കാരത്തിളക്കത്തില്‍: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ്, ചിത്രങ്ങൾ

വെബ് ഡെസ്ക്

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിർവഹിച്ചു. രാഷ്ട്രപതിയില്‍ നിന്നും നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങുന്നു.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റു വാങ്ങുന്ന ആലിയ ഭട്ട്. വിവാഹ സാരിയണിഞ്ഞാണ് ആലിയ ഭട്ട് പുരസ്‌കാര ചടങ്ങിനെത്തിയത്

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അല്ലു അർജുൻ. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്

-

മികച്ച നടിക്കുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുന്ന കൃതി സനോൻ

ഫാൽക്കെ പുരസ്‌കാരം നേടിയ വിഖ്യാത ബോളിവുഡ് നടി വാഹിദ റഹ്‌മാൻ "തന്റെ നേട്ടം സിനിമ മേഖലക്ക് സമർപ്പിക്കുന്നുവെന്നാണ് മറുപടി പ്രസംഗത്തിൽ വാഹിദ റഹ്മാൻ പറഞ്ഞത്

പുരസ്‌കാര ജയ്താക്കളായ ശ്രയ ഘോഷാൽ, കൃതി സനോൻ, വാഹിദ റഹ്‌മാൻ, ആലിയ ഭട്ട് എന്നിവർ രാഷ്ട്രപതിയോടൊപ്പം

സംവിധായകൻ രാജമൗലി. ജനപ്രിയ സിനിമയുൾപ്പടെ ആറ് പുരസ്‌കാരങ്ങളാണ് രാജമൗലിയുടെ ആർആർആർ നേടിയത്

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന റോക്രട്രി ദ നമ്പി ഇഫക്ട്ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ആർ മാധവൻ

മികച്ച സഹനടനായി തിരഞ്ഞെടുത്ത പങ്കജ് ത്രിപാഠിയും മികച്ച സഹനടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന പല്ലവി ജോഷിയും

രൺബീർ കപൂറും ആലിയ ഭട്ടും

മികച്ച നടനുള്ള പുരസ്കാരം നേടിയ അല്ലു അർജുൻ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ആലിയ ഭട്ടിനും കൃതി സനോണിനുമൊപ്പം

പുരസ്‌കാരജേതാക്കൾക്കൊപ്പം രാഷ്‌ട്രപതി ദ്രൗപതി മുർമു