ഇന്ന് പൃഥ്വിരാജിന്റെ ജന്മദിനം; സലാർ മുതൽ ആടുജീവിതം വരെ, ആരാധകർ കാത്തിരിക്കുന്ന എട്ട് ചിത്രങ്ങൾ

വെബ് ഡെസ്ക്

നടൻ, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പൃഥ്വിരാജ്. പൃഥ്വിയുടെ 41 -ാം ജന്മദിനമാണ് ഒക്ടോബർ 16. പൃഥ്വിരാജ് ആരാധകർ കാത്തിരിക്കുന്ന 6 ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1 ആടുജീവിതം

ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവൽ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിയെത്തുന്നത്.

2 വിലായത്ത് ബുദ്ധ

സംവിധായകൻ സച്ചി അവസാനമായി തിരക്കഥ എഴുതാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

3 ടൈസൺ

ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ടൈസൺ. മുരളി ഗോപിയാണ് തിരക്കഥ. ഹോംമ്പാലെ ഫിലിംസിനൊപ്പം ഒന്നിക്കുന്ന ചിത്രത്തിൽ നായകനാവുന്നതും പൃഥ്വിരാജ് തന്നെയാണ്

4 സലാർ

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമായ സലാറിൽ പ്രധാന വില്ലൻ റോളിലാണ് പൃഥി എത്തുന്നത്.

5 കാളിയൻ

നാല് വർഷം മുമ്പ് പ്രഖ്യാപിച്ച ചരിത്ര സിനിമയാണ് കാളിയൻ. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

6 കറാച്ചി 81

കെ.എസ് ബാവ സംവിധാനം ചെയ്യുന്ന കറാച്ചി 81 ൽ പൃഥ്വിരാജും ടൊവിനോയുമാണ് പ്രധാനവേഷത്തിൽ എത്തുക. ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ ചാരദൗത്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

7 ഗുരുവായൂർ അമ്പലനടയിൽ

ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജിനൊപ്പം ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്നു.

8 എമ്പുരാൻ

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ പൃഥ്വി സയിദ് മസൂദായി എത്തുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.