സോഷ്യൽ മീഡിയയിൽ താരമായി 'മാൾട്ടി മേരി ചോപ്ര ജോനാസ്'

വെബ് ഡെസ്ക്

പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസ്

ഒരു വര്‍ഷം മുൻപാണ് പ്രിയങ്കയും ഭര്‍ത്താവ് നിക് ജോനാസും സറോഗസിയിലൂടെ മാതാപിതാക്കളായ വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്

അന്ന് മുതൽ കുഞ്ഞിന്റെ മുഖം കാണാനായി ആരാധകർ കാത്തിരിക്കുകയായിരുന്നു

ജോനാസ് സഹോദരങ്ങളുടെ 'വോക്ക് ഓഫ് ഫെയിം' ചടങ്ങിലാണ് പ്രിയങ്ക മാധ്യമങ്ങള്‍ക്ക് മുൻപില്‍ മകളുമായെത്തിയത്

തലയിൽ വെള്ള ഹെയർബാന്റും കുഞ്ഞുടുപ്പുമിട്ട് എത്തിയ മാൾട്ടി അമ്മയുടെ മടിയിലിരുന്ന് കൈകൾ കൊട്ടിയാണ് അച്ഛനെ വേദിയിലേക്ക് വരവേറ്റത്

മുൻപ് പല തവണ കുഞ്ഞുമായി പൊതു വേദികളിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മുഖം വെളിപ്പെടുത്തിയിരുന്നില്ല

ചടങ്ങിലുടനീളം അമ്മയോടൊപ്പം ചിരിച്ച് കളിച്ചാണ് മാൾട്ടി ഇരുന്നത്