രജനീകാന്തിന് ഇന്ന് 72ാം പിറന്നാൾ

വെബ് ഡെസ്ക്

പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ ആവേശത്തിലാക്കിയ പേരാണ് രജനികാന്ത്

ബെം​ഗളൂരുവിലെ ഒരു മറാത്തി കുടുംബത്തിൽ ജനിച്ച രജനികാന്തിന്റെ യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്വാദ് എന്നാണ്

സിനിമയിൽ വരുന്നതിന് മുൻപ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, രജനികാന്ത് ചുമട്ടുതൊഴിലാളിയായും ആശാരിയായും ജോലി ചെയ്തു. ബെം​ഗളൂരു ട്രാൻസ്പോർട്ട് സർവീസ് ബസിൽ കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്

സിനിമയിലെത്തിയ ആദ്യ രണ്ട് വർഷങ്ങളിൽ, രജനികാന്ത് വില്ലൻ വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്

1977ൽ 'ഭുവന ഒരു കേൾവിക്കുറി' എന്ന ചിത്രത്തിലൂടെ ആദ്യമായി പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു

അമിതാഭ് ബച്ചൻ ചിത്രങ്ങളായ 'ദീവാർ', 'അമർ അക്ബർ അന്തോണി', 'ലാവാരിസ്', 'ഡോൺ' തുടങ്ങിയ പതിനൊന്ന് തമിഴ് റീമേക്കുകളിൽ രജനികാന്ത് അഭിനയിച്ചിട്ടുണ്ട്

സിബിഎസ്ഇ സിലബസിൽ ഇടം നേടിയ ഏക ഇന്ത്യൻ നടനാണ് രജനികാന്ത്. 'ബസ് കണ്ടക്ടർ മുതൽ സൂപ്പർസ്റ്റാർ വരെ' എന്ന പാഠഭാഗം രജനീകാന്തിനെ കുറിച്ചുള്ളതാണ്