'ഡങ്കി' വരുന്നു; രാജ് കുമാർ ഹിറാനിയുടെ അഞ്ച് ഹിറ്റ് ചിത്രങ്ങള്‍

വെബ് ഡെസ്ക്

ബോളിവുഡ് സംവിധായകന്‍ രാജ് കുമാർ ഹിറാനിയുടെ 61-ാം ജന്മദിനമാണിന്ന്. ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും നിരൂപകപ്രശംസ നേടുക മാത്രമല്ല ബോക്സോഫീസില്‍ വന്‍വിജയമാകുകയും ചെയ്തു

ആരാധകർ ഏറെ പ്രതീക്ഷയോടെ രാജ് കുമാർ ചിത്രമാണ് ഷാരൂഖ് ഖാന്‍ സുപ്രധാന വേഷത്തിലെത്തുന്ന ഡങ്കി. ഡിസംബർ 22-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷാരൂഖിന് പുറമെ താപ്സീ പന്നു, വിക്കി കൗശല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നത്. ഹിറ്റ് സംവിധായകന്റെ അഞ്ച് ചിത്രങ്ങളിതാ

ത്രീ ഇഡിയറ്റ്സ്

ആമീർ ഖാന്‍, ആർ മാധവന്‍, ഷർമാന്‍ ജോഷി എന്നിവർ ഒന്നിച്ച ചിത്രം സൗഹൃദത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാകും

മുന്ന ഭായ് എംബിബിഎസ്

2003-ല്‍ പുറത്തിറങ്ങിയ കോമഡി ഡ്രാമയില്‍ സഞ്ജയ് ദത്തായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. താന്‍ ഡോക്ടറാകണമെന്ന പിതാവിന്റെ ആഗ്രഹം സാധിക്കാനിറങ്ങിയ ഗാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്

പി കെ

സയന്‍സ് ഫിക്ഷന്‍ - ആക്ഷേപഹാസ്യം ഴോണറില്‍ വരുന്ന ചിത്രത്തില്‍ ആമിർ ഖാനും അനുഷ്ക ശർമയുമാണ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്. നെക്ഫ്ലിക്സില്‍ ചിത്രം കാണാനാകും

സഞ്ജു

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജു വെള്ളിത്തിരയിലെത്തിയത്. രണ്‍ബീർ കപൂറാണ് സഞ്ജുവായി അഭിനയിച്ചത്

ലഗെ രഹൊ മുന്ന ഭായ്

മുന്ന ഭായ് എംബിബിഎസിന്റെ രണ്ടാം ഭാഗമാണ് ലഗെ രഹൊ മുന്ന ഭായ്. സഞ്ജയ് ദത്ത്, വിദ്യ ബാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്