വീണ്ടും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് സിനിമകള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്.. . ഒരിടവേളക്ക് ശേഷം ഈ അഞ്ച് പേരുടെയും സിനിമകള്‍ അടുത്തടുത്ത ആഴ്ച്ചകളില്‍ തിയേറ്ററുകളില്‍ എത്തുകയാണ്, ഏതൊക്കെയാണ് ചിത്രങ്ങള്‍ എന്ന് നോക്കാം.

മമ്മൂട്ടി - കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍

കണ്ണൂര്‍ സ്‌ക്വാഡുമായി മമ്മൂട്ടിയാണ് ആദ്യം എത്തിയത്. ചിത്രം നൂറ് കോടി ക്ലബില്‍ കയറുകയും ചെയ്തു. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

നടനും സംവിധായകന്റെ സഹോദരനും കൂടിയായ റോണി വര്‍ഗീസും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ നവംബര്‍ 23 നാണ് റിലീസ് ചെയ്യുന്നത്. ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.

മോഹന്‍ലാല്‍ - നേര്

ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന നേര് ഡിസംബര്‍ 22 നാണ് റിലീസ് ചെയ്യുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക.

ദൃശ്യത്തിന്റെ പത്താം വര്‍ഷത്തില്‍ അതേ ടീം വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സുരേഷ് ഗോപി - ഗരുഡന്‍

നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡന്‍ നവംബര്‍ 3 നാണ് റിലീസ് ചെയ്തത്. നിധീഷിന്റെ കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജയറാം - അബ്രഹാം ഓസ്‌ലര്‍

ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം. മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ദിലീപ് - ബാന്ദ്ര

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയാണ് ചിത്രത്തിലെ നായിക