ഐഎംഡിബി ജനപ്രിയ താരങ്ങളുടെ പട്ടിക പുറത്ത്; ഇടംപിടിച്ചവരില്‍ ഒരു മലയാളിയും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഐഎംഡിബിയുടെ 2023-ലെ ജനപ്രിയ സിനിമാ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. പട്ടികയില്‍ ആരൊക്കെ ഇടംപിടിച്ചെന്നു നോക്കാം

1. ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ 'കിങ് ഖാന്‍' ഷാരൂഖ് തന്നെയാണ് ഇക്കുറിയും പട്ടികയില്‍ ഒന്നാമന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും ജവാനുമാണ് ഷാരൂഖിന് തുണയായത്.

2.) ആലിയ ഭട്ട്

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍, നെറ്റ്ഫ്‌ളിക്‌സ് ആക്ഷന്‍ ത്രില്ലര്‍ 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍', കരണ്‍ ജോഹറിന്റ 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആലിയ ഭട്ട് രണ്ടാമതെത്തി.

3.) ദീപിക പദുക്കോണ്‍

പഠാനില്‍ നായികയായും ജവാനില്‍ കാമിയോ റോളിലുമെത്തി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ദീപിക പദുക്കോണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

4.) വാമിഖ ഗബ്ബി

ബോളിവുഡിലും മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമ ലോകത്തും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള വാമിഖ ഗബ്ബിയാണ് നാലാം സ്ഥാനത്ത്. ഖുഫിയ, ജൂബിലി, കാലി ജോട്ട, മോഡേണ്‍ ലവ് ചെന്നൈ എന്നീ ചിത്രങ്ങളാണ് വാമിഖയെ മുന്നിലെത്തിച്ചത്.

5.) നയന്‍താര

പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരമാണ് നയന്‍താര. ഷാരൂഖ് ചിത്രം ജവാനിനെ പ്രകടനമാണ് നയന്‍സിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്.

6.) തമന്ന

നയന്‍താരയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്ത് എത്തിയതും തെന്നിന്ത്യന്‍ താരമാണ്. തമന്ന ഭാട്ടിയ. ലസ്റ്റ് സ്‌റ്റോറിസ് 2വിലെ പ്രകടനവും സൂപ്പര്‍ ഹിറ്റ് തമിഴ്ചിത്രം ജയിലറിലെ വൈറല്‍ നൃത്തവുമാണ് തമന്നയെ പട്ടികയില്‍ എത്തിച്ചത്.

7.) കരീന കപൂര്‍

പട്ടികയില്‍ ഏഴാം സ്ഥാനം ബോളിവുഡ് റാണി കരീന കപൂറിനാണ്. ജാനെ ജാന്‍ എന്ന ത്രില്ലര്‍ ചിത്രത്തിലെ പ്രകടനമാണ് കരീനയ്ക്കു തുണയായത്.

8.) ശോഭിത ധുലിപാല

എട്ടാം സ്ഥാനം 'മെയ്ഡ് ഇന്‍ ഹെവന്‍-2'വിലെ പ്രകടനത്തിലൂടെ ശോഭിത ധൂലിപാല സ്വന്തമാക്കി.

9.) അക്ഷയ് കുമാര്‍

ഒഎംജി-2, മിഷന്‍ റാണിഗഞ്ചജ്, സെല്‍ഫി എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ്കുമാര്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി.

10.) വിജയ് സേതുപതി

ഈ വര്‍ഷം ബോളിവുഡ് സിനിമയിലും ഹിന്ദി വെബ്‌സീരീസുകളിലും അരങ്ങേറ്റം കുറിച്ച വിജയ് സേതുപതി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഷാരൂഖ് ചിത്രം ജവാനിലെയും ഷാഹിദ് കപൂറിനൊപ്പം ചെയ്ത സീരീസായ ഫര്‍സിയിലെയും പ്രകടനം അദ്ദേഹത്തെ പട്ടികയിലെ പത്താം സ്ഥാനത്ത് എത്തിച്ചു.

Akash Balaji