നെറ്റ്ഫ്ലിക്സിലേക്ക് വിട്ടോ; ത്രില്ലടിപ്പിക്കുന്ന ആറ് ആക്ഷന്‍ ചിത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആക്ഷന്‍ ത്രില്ലർ ചിത്രങ്ങള്‍ ഭൂരിഭാഗം പേരുടേയും പ്രിയപ്പെട്ട ഴോണറുകളില്‍ ഒന്നാണ്. ഓവർ ദ ടോപ് (ഒടിടി) പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ത്രില്ലർ ആക്ഷന്‍ ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നെറ്റ്ഫ്ലിക്സില്‍ ലഭ്യമായിട്ടുള്ള മികച്ച ആക്ഷന്‍ ചിത്രങ്ങള്‍ ഇതാ

എക്സ്ട്രാക്ഷന്‍ - ക്രിസ് ഹെംസ്വർത്തും രണ്‍ദീപ് ഹൂഡയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ലഹരിമരുന്ന് സംഘത്തലവന്റെ മകനെ ബംഗ്ലാദേശില്‍ നിന്ന് രക്ഷിക്കാനുള്ള ഒരു ഏജന്റിന്റെ ശ്രമമാണ് കഥാപശ്ചാത്തലം

പ്രിസണേഴ്സ് - രണ്ട് കുടുംബങ്ങളിലെ പെണ്‍മക്കളെ കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഹൂഗ് ജായ്ക്ക്മാനും ജെയ്ക്ക് ഗില്ലന്‍ഹാലും പ്രധാന വേഷങ്ങളിലെത്തുന്നു

കെയ്റ്റ് - ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊലയാളിയായ കെയ്റ്റിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. തനിക്ക് മുന്നിലുള്ള 24 മണിക്കൂറുകൊണ്ട് ആരാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് കണ്ടെത്താനുള്ള കെയ്റ്റിന്റെ പോരാട്ടമാണ് കഥ

മിസ്റ്റർ ആന്‍ഡ് മിസിസ് സ്മിത്ത് - ബ്രാഡ് പിറ്റും ഏഞ്ചലീന ജോളിയും ദമ്പതികളായാണ് ചിത്രത്തിലെത്തുന്നത്. ലോകത്തിന് മുന്നില്‍ ദമ്പതികളായും മറുവശത്ത് കൊലയാളികളുമാണ് ഇരുവരും ജീവിക്കുന്നത്. എന്നാല്‍ പരസ്പരം ഇരുവർക്കും ഈ സത്യവസ്ഥ അറിയില്ല എന്നതാണ് ചിത്രത്തിന്റെ രസച്ചരട്

മിഷന്‍ ഇമ്പോസിബിള്‍ റോഗ് നേഷന്‍ - ടോം ക്രൂസ് പ്രധാനവേഷത്തിലെത്തുന്ന മിഷന്‍ ഇമ്പോസിബിള്‍ സീരീസിന്റെ അഞ്ചാം പതിപ്പാണിത്. ഒരു ഭീകരവാദ സംഘടനയുടെ അസ്ഥിത്വം തെളിയിക്കാനുള്ള നായകന്റെ ശ്രമമാണ് കഥാപശ്ചാത്തലം

ദ മദർ - ജെനിഫർ ലോപസാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മകളെ രക്ഷിക്കാനിറങ്ങുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്