ഇരൈവി, മാനാട്, മാർക്ക് ആന്റണി, ഇപ്പോൾ ജിഗർതണ്ട XX ഉം; എസ്‌ ജെ സൂര്യ ഞെട്ടിച്ച 5 കഥാപാത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാർക്ക് ആന്റണിക്ക് പിന്നാലെ ഗംഭീര അഭിപ്രായങ്ങളാണ് ജിഗർതണ്ടയിലെ എസ്‌ജെ സൂര്യയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്

MaHiPal Reddy R ☄️

സംവിധായകനായി എത്തി ഞെട്ടിച്ച എസ്‌ ജെ സൂര്യ പിന്നീട് പൂർണമായും നടനായി മാറുകയായിരുന്നു. എസ്‌ ജെ സൂര്യ ഗംഭീരമാക്കിയ 5 കഥാപാത്രങ്ങളെ നോക്കാം

1 ഇരൈവി - അരുൾ

കാർത്തിക് സുബ്ബരാജ് -എസ് ജെ സൂര്യ കൂട്ടുകെട്ടിൽ ഒന്നിച്ച ചിത്രമായിരുന്നു ഇരൈവി. ചിത്രത്തിലെ അരുൾ എന്ന കഥാപാത്രം സ്ഥിരം എസ്‌ ജെ സൂര്യ കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു

2 മാനാട് - ഡിസിപി ധനുഷ്‌കോടി

വെങ്കട്ട്പ്രഭു സംവിധാനം ചെയ്ത മാനാടിൽ എസ്‌ജെ സൂര്യയുടെ കഥാപാത്രം കൈയ്യടികൾ നേടിയിരുന്നു. ടൈംലൂപ്പ് ഴോണറിൽ ഇറങ്ങിയ ചിത്രത്തിൽ വന്ന സുട്ടാ പോണാ റിപ്പിറ്റ് എന്ന ഡയലോഗ് ഇന്നും ആരാധകർ ആഘോഷിക്കുന്നുണ്ട്.

3 മാർക്ക് ആന്റണി - ജാക്കി പാണ്ഡ്യൻ, മദൻ പാണ്ഡ്യൻ

എസ്‌ജെ സൂര്യ ഡബിൾ റോളിൽ എത്തിയ ചിത്രമായിരുന്നു മാർക്ക് ആന്റണി. വിശാൽ നായകനായ ചിത്രത്തിൽ അച്ഛൻ - മകൻ റോളുകളിലായിരുന്നു എസ്‌ജെ സൂര്യയെത്തിയത്.

4 സ്‌പൈഡർ - സുടലൈ

തെന്നിന്ത്യയിലെ സൈക്കോ കഥാപാത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കഥാപാത്രമാണ് സ്‌പൈഡർ മൂവിയിലെ സുടലൈ. എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മഹേഷ് ബാബുവായിരുന്നു നായകൻ.

5 ഇസൈ - എ കെ ശിവ

എസ്‌ജെ സൂര്യ അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇസൈ. എ ആർ റഹ്‌മാൻ - ഇളയരാജ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയൊരുക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു.