ആർഭാടങ്ങളില്ലാത്ത വിവാഹം, താരസമ്പന്നമായ വിരുന്ന്; വൈറലായി സൊനാക്ഷി-സഹീർ വിവാഹ ചിത്രങ്ങൾ

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായത്

താരവിവാഹം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു

വീട്ടിൽ വെച്ച് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമുള്ള ചെറിയ ചടങ്ങിലായിരുന്നു വിവാഹം

കല്യാണചടങ്ങുകളില്ലാതെ രജിസ്റ്റർ മാര്യേജിലൂടെ ഇരുവരുടെയും ഏഴ് വർഷത്തെ പ്രണയം വിവാഹത്തിലേക്കെത്തുകയായിരുന്നു

ബോളിവുഡിലെ താരങ്ങൾക്ക് വേണ്ടി വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചു

ചുവന്ന സാരിയിലാണ് സൊനാക്ഷി റിസപ്ഷന് തിളങ്ങിയത്

സൽമാൻ ഖാൻ, രേഖ, കജോൾ, അതിഥി റാവു, അനിൽ കപൂർ, ഹുമ ഖുറേഷി തുടങ്ങിയ താര നിരയാണ് റിസപ്ഷന് അണിനിരന്നത്