പ്രതിനായകനായി പകര്‍ന്നാട്ടം, വിസ്മയിപ്പിച്ച തെന്നിന്ത്യൻ 'സൂപ്പർസ്റ്റാർസ്'

വെബ് ഡെസ്ക്

മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്ന ഭ്രമയുഗം പുറത്തിറങ്ങിയതിന് പിന്നാലെ സിനിമ ആസ്വാദകർക്കിടയിൽ ചർച്ചയാകുന്നത് മുൻ കാലങ്ങളിൽ പ്രതിനായക വേഷങ്ങളിൽ തിളങ്ങിയ സൗത്ത് ഇന്ത്യൻ താരങ്ങളാണ്

രജനികാന്ത്, വിക്രം, മോഹൻലാൽ, കമൽ ഹാസൻ തുടങ്ങി നിരവധി താരങ്ങളാണ് പ്രതിനായക വേഷത്തിൽ എത്തി വിസ്മയിപ്പിച്ചിട്ടുള്ളത്. സൗത്ത് ഇന്ത്യൻ 'സൂപ്പർസ്റ്റാർ'സിന്റെ 'ചില' വില്ലൻ കഥാപാത്രങ്ങളെ പരിചയപ്പെടാം

മമ്മൂട്ടി (പാലേരിമാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ)

മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം 2009ലാണ് തിയറ്ററുകളില്‍ എത്തിയത്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചു

ഫഹദ് ഫാസിൽ (ജോജി)

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ജോജി. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്ത് രചനയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്

വിജയ് സേതുപതി (വിക്രം വേദ)

2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മാധവനും വിജയ് സേതുപതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രതിനായക വേഷത്തിലെത്തിയ വിജയ് സേതുപതിയുടെ 'വേദ' എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു

വിക്രം (ഇരുമുഖൻ)

വിക്രം ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം. വ്യത്യസ്ത ലുക്കിൽ 'ലവ്' എന്ന നെഗറ്റീവ് കഥാപാത്രമായി വിക്രം പകർന്നാടിയ ചിത്രം കൂടിയായിരുന്നു ഇരുമുഖൻ

വിജയ് (അഴകിയ തമിഴ് മകൻ)

ഇരട്ട വേഷത്തിൽ നായകനായും പ്രതിനായകനായും ഇളയദളപതി വിജയ് വെള്ളിത്തിരയിലെത്തിയ ചിത്രം, അഴകിയ തമിഴ് മകൻ

കമൽ ഹാസൻ (ആളാവന്തൻ)

പ്രതിനായക വേഷത്തിലും നായക വേഷത്തിലും കമൽ ഹാസൻ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആളാവന്തൻ

രജനികാന്ത് (ബില്ല)

ഡോൺ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 1980ൽ പുറത്തിറങ്ങിയ ബില്ല

മോഹൻലാൽ (സന്ധ്യക്ക് വിരിഞ്ഞ പൂവ്)

പിജി വിശ്വംഭരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് സന്ധ്യക്ക് വിരിഞ്ഞ പൂവ്

അജിത് (വാലി)

1999ൽ പുറത്തിറങ്ങിയ ചിത്രം. ശിവ, ദേവ എന്ന ഇരട്ട സഹോദരന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ഒരേ സമയം നായകനായും പ്രതിനായകനായും അജിത് നിറഞ്ഞാടുകയായിരുന്നു. ധാരാളം നിരൂപക പ്രശംസയും ചിത്രം നേടി

സൂര്യ (വിക്രം)

ലോകേഷ് കനകരാജ് ചിത്രം. കമൽ ഹാസൻ നായകനായെത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. സൂര്യയുടെ 'റോളക്സ്' എന്ന കഥാപാത്രമാണ് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ ശ്രദ്ധിക്കപ്പെട്ടത്

സുരേഷ് ഗോപി

വിക്രം നായകനായെത്തിയ ഐ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രതിനായക വേഷത്തിലെത്തിയിരുന്നു.