വിജയ് നിരസിച്ച തമിഴകത്തെ ഹിറ്റ് ചിത്രങ്ങൾ

വെബ് ഡെസ്ക്

തമിഴ് സിനിമയുടെ 'ബോക്സ് ഓഫീസ് കിങ്ങാണ്' ആരാധകർക്ക് വിജയ്. ഇനി സിനിമ മാത്രമല്ല രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍ ഇറങ്ങുകയാണ് അദ്ദേഹം.

ലോകേഷ് സംവിധാനത്തിൽ പുറത്തിറങ്ങിയ 'ലിയോ'യാണ് വിജയ് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. വെങ്കട്ട് പ്രഭുവിനൊപ്പം വിജയ്‌യുടെ 68-ാമത്തെ ചിത്രമായ 'ഗോട്ട്' ആണ് ഇനി പുറത്തിറങ്ങാനുള്ളത്.

കരിയറിൽ ഹിറ്റുകളുടെ കൂട്ടത്തിൽ നിരവധി ചിത്രങ്ങൾ വിജയ് നിരസിച്ചിട്ടുണ്ട്. ഈ സിനിമകള്‍ മറ്റ് താരങ്ങള്‍ ചെയ്തപ്പോള്‍ അതും സൂപ്പര്‍ ഹിറ്റുകളായി. വിജയ് നിരസിച്ച സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങൾ ഇവയൊക്കെയാണ്

ധീന

എ ആർ മുരുഗദോസ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അജിത് ആയിരുന്നു നായകൻ. അജിത്തിനെ താരപദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു 2001ൽ പുറത്തിറങ്ങിയ ധീന. വിജയ്‌യോട് ആദ്യം സംവിധായകൻ ഈ ചിത്രത്തിന്റെ കഥ പറയുന്നത്, എന്നാൽ വിജയ് അത് നിരസിക്കുകയായിരുന്നു

സിങ്കം

സൂര്യ നായകനായി എത്തിയ ചിത്രം 'സിങ്കം'വുമായി സംവിധായകൻ ഹരി ആദ്യം സമീപിച്ചത് വിജയ്നെ ആയിരുന്നു. 2010ൽ പുറത്തിറങ്ങിയസിങ്കം വൻ ഹിറ്റായിരുന്നു, തുടർന്ന് സിങ്കം 2, സിങ്കം 3 എന്നിങ്ങനെ തുടർച്ചകളും പുറത്തിറങ്ങി

സണ്ടക്കോഴി

ലിംഗുസാമി സംവിധാനം ചെയ്ത, വിശാലും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആക്ഷൻ ചിത്രമാണ് സണ്ടക്കോഴി. 2005ൽ പുറത്തിറങ്ങിയ ഈ ചിത്രം വിശാലിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. അതേസമയം, ആദ്യ പകുതി കേട്ടതിന് ശേഷം വിജയ് ഈ ചിത്രം നിരസിച്ചതായാണ് റിപ്പോർട്ട്

ധൂൾ

ധരണി സംവിധാനം ചെയ്ത് വിക്രം നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ധൂൾ. വിക്രം, ജ്യോതിക, റീമ സെൻ, വിവേക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003ൽ പുറത്തിറങ്ങിയ ഈ ചിത്രം വിക്രമിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൊന്നായിരുന്നു. തിരക്കഥ കേട്ട് ശേഷം ഈ സിനിമയിൽ വലിയ സ്കോപ്പില്ലെന്ന് തോന്നിയാണ് വിജയ് ഈ ചിത്രം നിരസിച്ചെന്നാണ് വാർത്തകൾ

മുതൽവൻ

ശങ്കർ സംവിധാനം ചെയ്ത, കോളിവുഡിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മുതൽവൻ. അർജുൻ, രഘുവരൻ, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കൊമേഴ്‌സ്യൽ സിനിമകളുടെ ഭാഗമാകാനും രാഷ്ട്രീയം സംസാരിക്കുന്ന സിനിമ ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടും വിജയ് ഈ ചിത്രം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്