കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് റിലീസ്; തിയേറ്ററിലെത്തുന്നത് 9 ചിത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം

ഓ മൈ ഡാര്‍ലിങ്

അനിഖ സുരേന്ദ്രൻ നായികയാകുന്ന, ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം.

പ്രണയ വിലാസം

സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം. സംവിധാനം നിഖിൽ മുരളി

ബൂമറാംഗ്

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രം

പള്ളിമണി

നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്നു

സന്തോഷം

അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം അജിത്ത് വി തോമസാണ്.

ഡിവോഴ്സ്

സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ് കോര്‍പ്പറേഷന്റെ വനിതാ സംവിധായകരുടെ സിനിമാ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആറ് സ്ത്രീകളുടെ ജീവിതവും അതിജീവന അനുഭവങ്ങളും പങ്കുവെയ്ക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ ജി ആണ്.

ഏകന്‍

മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ചിത്രം.

ധരണി

രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ചിത്രം.