ഒടിടിയില്‍ കാണാം, ത്രില്ലടിപ്പിക്കുന്ന മലയാളം ചിത്രങ്ങള്‍

വെബ് ഡെസ്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടി റിലീസ് കഴിഞ്ഞതോടെ മലയാളം ത്രില്ലർ സിനിമകള്‍ക്ക് സ്വീകാര്യത വർധിച്ചിരിക്കുകയാണ്. ഒടിടിയില്‍ ലഭ്യമായിട്ടുള്ള മലയാളം ത്രില്ലർ ചിത്രങ്ങള്‍ നോക്കാം

ട്വല്‍ത്ത് മാന്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

എബ്രഹാം ഓസ്‌ലർ

ജയറാം, മമ്മൂട്ടി എന്നിവർ മുഖ്യകഥാപാത്രങ്ങളിലെത്തിയ ക്രൈം ത്രില്ലറാണ് എബ്രഹാം ഓസ്‌ലർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം കാണാം

അന്വേഷിപ്പിന്‍ കണ്ടെത്തും

രണ്ട് കൊലപാതകങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ടോവിനൊ തോമസ് നായകനായെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം

ഇരട്ട

ജോജു ജോർജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ട നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്

ജോസഫ്

നിരൂക പ്രശംസ ലഭിച്ച ക്രൈം ത്രില്ലറാണ് ജോസഫ്. ജോജു ജോർജിന്റെ പ്രകടനമാണ് സിനിമയുടെ മുഖ്യ ആകർഷണം. ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാം

കുരുതി

പൃഥ്വിരാജ്, റോഷന്‍ മാത്യു, നസ്ലന്‍, മാമുക്കോയ, ഷൈന്‍ ടോം ചാക്കൊ എന്നിവരാണ് കുരുതിയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം

റോഷാക്ക്

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കിയ ചിത്രമാണ് റോഷാക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാം