ക്രിസ്‌റ്റിയും ഡിയർ വാപ്പിയും എത്തി; പ്രണയവിലാസം അടുത്തയാഴ്ച

വെബ് ഡെസ്ക്

ക്രിസ്റ്റി

മലയാളത്തിന്റെ പ്രിയ താരം മാത്യു തോമസ് നായകനായ ക്രിസ്‌റ്റി തീയേറ്ററിലെത്തി. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ബെന്യാമിൻ ആദ്യമായി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്

ഡിയർ വാപ്പി

ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഡിയര്‍ വാപ്പി തീയേറ്ററുകളിലെത്തി. ഷാന്‍ തുളസീധരനാണ് സംവിധാനം. മണിയൻപിള്ള രാജുവും നിരഞ്ജനും അച്ഛനും മകനും ആയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വാത്തി

പ്രേക്ഷകർ ഏറെ കാത്തിരുന്ന ധനുഷ് ചിത്രം വാത്തി തീയേറ്ററുകളിലെത്തി. വെങ്കി അറ്റ്‍ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരം സംയുക്തയാണ്

പ്രണയവിലാസം

സൂപ്പർ ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന പ്രണയവിലാസം ഫെബ്രുവരി 24 ന് തീയേറ്ററുകളിലെത്തും. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം

പള്ളിമണി

പതിനാല്‌ വർഷത്തിനുശേഷം നിത്യാ ദാസ് വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് പള്ളിമണി. അനിൽ കുമ്പഴ സംവിധാനം നിർവഹിക്കുന്ന ഹൊറർ ചിത്രത്തിൽ ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്നു. അടുത്ത വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളിലെത്തും

ഓ മൈ ഡാർലിംഗ്

പുതു തലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ഓ മൈ ഡാർലിംഗ് ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക്. അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത് മെൽവിൻ ജി ബാബു ആണ്. ആൽഫ്രഡ് ഡി സാമുവലാണ് സംവിധാനം

ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫെബ്രുവരി 24ന് തീയേറ്ററുകളിലെത്തും. ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ മാറ്റി വച്ചതായി നിർമാതാവ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു