എമ്മിയിൽ തിളങ്ങി ഏക്താ കപൂറും വീർ ദാസും; എമ്മി പുരസ്‌കാര വേദിയിൽ നിന്ന്

വെബ് ഡെസ്ക്

51 ആമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നവംബർ 20ന് ന്യൂയോർക്കിലെ ഹിൽട്ടണിൽ വെച്ച നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരദാനം. ടെലിവിഷൻ പരമ്പരകളുടെ ഏറ്റവും വലിയ പുരസ്‌കാരവേദിയിൽ ഈ വർഷം ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു

Richard Shotwell

ടെലിവിഷൻ രംഗത്തെ അഭിനയ മികവ് കൊണ്ട് 2023ലെ എമ്മി പുരസ്‌കാരം നേടിയവർ ഇവരൊക്കെയാണ്

'ദ റെസ്പോൻഡ'റിലെ അഭിനയത്തിന് 'മാർട്ടിൻ ഫ്രീമാൻ' മികച്ച നടനുള്ള എമ്മി പുരസ്കാരം ഏറ്റുവാങ്ങി

'റോക്കറ്റ് ബോയ്സി'ലെ അഭിനയത്തിന് മികച്ച നടനുള്ള എമ്മി പുരസ്‌കാര വിഭാഗത്തിൽ ഇന്ത്യൻ നടൻ ജിം സർഭും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു

ഡൈവ്‌ എന്ന പരമ്പരയിലെ അഭിനയത്തിലൂടെ കാർല സൂസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്

ഇന്ത്യൻ നടി ഷെഫാലി ഷാ 'ഡൽഹി ക്രൈം' എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള എമ്മി വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു

ഏക്താ കപൂർ

ആദ്യമായി എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ഇനി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂറിന് സ്വന്തം. ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡ് നൽകിയാണ് ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസ് ഏക്താ കപൂറിനെ ആദരിച്ചത്

വീർ ദാസ്

'വീർ ദാസ്: ലാൻഡിങ്' എന്ന നെറ്റ്ഫ്ലിക്സ് സ്റ്റാൻഡ് അപ്പ് ഹാസ്യ പരമ്പരയിലൂടെ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്കാരം വീർ ദാസ് സ്വന്തമാക്കി. 'ഡെറി ഗേൾസ് സീസൺ 3' എന്ന പരമ്പരയോടൊപ്പം വീർ പുരസ്കാരം പങ്കിടുകയായിരുന്നു

നെറ്റ്ഫ്ലിക്സ് പരമ്പര 'ദി എംപ്രസ്സ്' മികച്ച പരമ്പരയ്ക്കുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി

മികച്ച ഡോക്യുമെന്ററി 'മരിയുപോൾ: ദി പീപ്പിൾസ് സ്റ്റോറി'