കൊടും ചൂട്: കന്നുകാലികള്‍ക്കും വേണം വേനല്‍ക്കാല പരിചരണം

വെബ് ഡെസ്ക്

സംസ്ഥാനത്ത് പല മേഖലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍ക്കും വേണം വേനല്‍ക്കാല പരിചരണം

തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം

മേല്‍ക്കൂരയ്ക്കു മുകളില്‍ പച്ചക്കറി, പന്തല്‍, തുള്ളിനന, സ്പിങ്ക്ളര്‍ എന്നിവ സജ്ജീകരിക്കുന്നതും നനച്ച ചാക്കിടുന്നതും ഉത്തമം

സൂര്യാഘാതം കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് മേയാന്‍ വിടുന്നത് ഒഴിവാക്കുക

ശുദ്ധമായ തണുത്ത വെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമാക്കണം

സമീകൃത കാലിതീറ്റ, പച്ചപ്പുല്ല്, ധാതുലവണ മിശ്രിതം എന്നിവ തീറ്റക്രമത്തില്‍ ഉള്‍പ്പെടുത്തണം. കറവപ്പശുക്കള്‍ക്ക് 80 മുതല്‍ 100 ലിറ്റര്‍ വെള്ളം ദിവസവും വേണ്ടിവരും

ശരീരം ഊഷ്മാവ് ക്രമീകരിക്കുന്ന പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂടും ഈര്‍പ്പവും കൂടുതലുള്ള സമയങ്ങളില്‍ പശുവിനെ നനയ്ക്കുന്നത് ഒഴിവാക്കണം

ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കുക

കടുത്ത ചൂട് മൂലം കന്നുകാലികളില്‍ ഉമിനീര്‍ കൂടുതല്‍ നഷ്ടപ്പെടുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ് , പ്രോബയോട്ടിക്‌സ് എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം കറുവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം