കണ്ണടച്ചാലും 'എല്ലാം അറിയാനാകും'

വെബ് ഡെസ്ക്

സാധാരണ കാഴ്ച ശക്തിക്ക് പുറമെ ശക്തമായ സെൻസറി മെക്കാനിസങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന ചില ജീവികളുണ്ട്. ഈ ജീവികൾക്ക് കണ്ണുകൾ അടച്ചാലും ഇരുട്ടായാലും ചുറ്റുപാടുകളെ അറിയാൻ സാധിക്കും. അത്തരം ചില ജീവികൾ ഇതാ

വവ്വാൽ

കണ്ണുകൾ അടച്ചാലും ഫലപ്രദമായി കാണാൻ സാധിക്കുന്ന ഒരു ജീവിയാണ് വവ്വാൽ. എക്കോലൊക്കേഷൻ എന്നാണ് ഈ കഴിവുകൾക്ക് പറയുന്നത്. അൾട്രാസോണിക് സോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് കൊണ്ടാണ് അവക്ക് ചുറ്റുപാടുകളെ മനസിലാക്കാൻ സാധിക്കുന്നത്. ഇരുട്ടിൽ സഞ്ചരിക്കാനും ഇര പിടിക്കാനും വവ്വാലിന് സാധിക്കുന്നു.

ഡോൾഫിനുകൾ

ഡോൾഫിനുകൾക്ക് അസാധാരണമായ എക്കോലൊക്കേഷൻ കഴിവുണ്ട്. അത് അവരുടെ ചുറ്റുപാടുകളെ മനസിലാക്കാൻ ഡോൾഫിനുകളെ സഹായിക്കുന്നു. അവർ ക്ലിക്കുകൾ പുറപ്പെടുവിക്കുകയും അതിന്റെ പ്രതിധ്വനികളിൽ നിന്ന് കടലിനടിയിലെ തടസങ്ങളെയും ഇരകളെയും കണ്ടെത്തുകയും ചെയ്യുന്നു.

ബ്ലൈൻഡ് കേവ് മൽസ്യം

ഇരുട്ടിൽ ജീവിക്കുന്ന ഗുഹാ മൽസ്യങ്ങൾ ആണിവ. അവ ഇരുട്ടിലെ ജീവിതവുമായി പൊരുത്തപ്പെട്ടതിനാൽ കാഴ്ചയെ ആശ്രയിക്കുന്നില്ല. മറ്റ് ഇന്ദ്രിയങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചുറ്റുമുള്ള വൈബ്രെഷനുകളും ചലനങ്ങളും കണ്ടെത്താൻ സഹായിക്കുന്ന ലാറ്ററൽ ലൈനുകൾ ആണ് അവയെ ഇരുട്ടിൽ മുന്നോട്ട് നയിക്കുന്നത്.

കാട്ടണലി

മറ്റു പാമ്പുകളെ പോലെ കാട്ടണലികൾക്കും ചൂട് സെൻസസ് ചെയ്യാൻ സാധിക്കുന്ന അവയവങ്ങളുണ്ട്. പൂർണ്ണമായ ഇരുട്ടിലും രക്തത്തിലെ ചൂട് തിരിച്ചറിഞ്ഞ് ഇരകളെയും മറ്റ് തടസങ്ങളെയും തിരിച്ചറിയാൻ അവക്ക് സാധിക്കുന്നു.

മൂങ്ങകൾ

മൂങ്ങകൾ കാഴ്ചയെ ആശ്രയിക്കുന്നവയാണെങ്കിലും അവർക്ക് ശ്രവണ ശേഷി വളരെ കൂടുതലായിരിക്കും. ശബ്ദത്തിലൂടെ ഇരയെ തിരിച്ചറിയാൻ ഇത് മൂലം അവർക്ക് സാധിക്കുന്നു. രാത്രി കാലങ്ങളിൽ വേട്ടയാടുമ്പോൾ കണ്ണുകൾ അടച്ചിരുന്നാലും അവയ്ക്ക് ചുറ്റുപാടുകളെ മനസിലാക്കാം

നേക്കഡ് മോൾ റാറ്റ്‌സ്

ഈ എലികൾ ഫലത്തിൽ അന്ധരാണ്. വളരെ സെൻസിറ്റീവ് ആയ അവരുടെ മീശയും ചർമ്മവും ഉപയോഗിച്ച് അവർ ഇരുണ്ട മാളങ്ങളിലൂടെ സഞ്ചരിക്കുന്നു. വൈബ്രേഷനുകളും വായു പ്രാവാഹങ്ങളിലെ മാറ്റങ്ങളും അനുഭവിച്ച് കൊണ്ട് അവർക്ക് പരിസ്ഥിയെ തിരിച്ചറിയാൻ സാധിക്കുന്നു

J. Adam Fenster

ആനകൾ

ആനകൾ പ്രാഥമികമായി കാഴ്ചയെ ആശ്രയിക്കുന്ന ജീവി വർഗമാണ്. എന്നാൽ സ്പർശനത്തിലും കേൾവിയിലും അസാധാരണമായ ശേഷിയുള്ളവരാണ് ആനകൾ. അവരുടെ പാദങ്ങളിലൂടെയും തുമ്പിക്കൈകളിലൂടെയും പ്രകമ്പനം സൃഷ്ടിച്ച് അവക്ക് ചുറ്റുപാടിനെ മനസിലാക്കാൻ കഴിയും.

മോൾസ്

ഭൂഗർഭ ജീവിതം നയിക്കുന്ന ജീവി വർഗമാണ് മോളുകൾ. കാഴ്ച ശക്തി കുറവാണെങ്കിലും അസാധാരണമായ സെൻസിംഗ് കഴിവുകളുണ്ട് ഇവക്ക്. മണ്ണിലെ വൈബ്രേഷനുകളും മാറ്റങ്ങളും കണ്ടെത്തി അവർ പരിസ്ഥിതിയെ മനസിലാക്കുന്നു. ഇത്തരത്തിൽ അവക്ക് ഇര തേടാനും സാധിക്കും