അറിയാം, മനുഷ്യന് ഏറ്റവും അപകടകാരികളായ ഈ മൃഗങ്ങളെ

വെബ് ഡെസ്ക്

രോഗങ്ങൾ പരത്തുന്ന കൊതുകുകൾ മുതൽ ആക്രമണകാരികളായ മൃഗങ്ങൾ വരെ ജീവനെടുക്കുന്നവയാണ്. മനുഷ്യന് ഏറ്റവും അപകടകരമായ മൃഗങ്ങൾ ഇവയാണ്

കൊതുക് : കൊതുകുകൾ മൂലം പ്രതിവർഷം 725000 മരണങ്ങളാണ് ലോകത്ത് ഉണ്ടാവുന്നത്.

പാമ്പുകൾ : പാമ്പുകൾ മൂലം 138000 വാർഷിക മരണങ്ങൾ ഉണ്ടാകുന്നു.

നായ : നായകൾ മൂലം ഏകദേശം 59000 മരണമാണ് പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അസാസിൻ ബഗ്‌സ് : വിഷാംശമുള്ള ഈ ബഗ്‌സ് മൂലം പ്രതിവർഷം പതിനായിരം പേർ മരിക്കുന്നു.

തേളുകൾ : പ്രതിവർഷം 3300 ആളുകളാണ് തേളുകളുടെ കുത്തേറ്റ് മരിക്കുന്നത്.

മുതലകൾ : പ്രതിവർഷം ആയിരത്തിലധികം മരണങ്ങൾ മുതലകളുടെ ആക്രമണം മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നു

ആനകൾ : ഏകദേശം 500 വാർഷിക മരണങ്ങൾ ആണ് ആനകൾ മൂലം ഉണ്ടാകുന്നത്

ഹിപ്പോകൾ : പ്രതിവർഷം 500 മനുഷ്യർ ഹിപ്പോകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു.

സിംഹങ്ങൾ : പ്രതിവർഷം 200 മരണങ്ങൾ എങ്കിലും സിംഹങ്ങൾ മൂലം റിപ്പോർട്ട് ചെയ്യുന്നുണ്ട്.