നിസാരക്കാരല്ല, ചില ആനക്കാര്യങ്ങള്‍

വെബ് ഡെസ്ക്

സാമൂഹിക ജീവികളാണ് ആനകള്‍. ഏപ്പോഴും കൂട്ടമായി ജീവിക്കുന്നവര്‍.

പ്രതിദിനം 200 ലിറ്ററോളം കുടിവെള്ളം ആവശ്യമായ ജീവികളാണ് ആനകള്‍. ഓരോ തവണയും 18 ലിറ്ററോളം വെള്ളമാണ് ആന കുടിക്കുക.

ആനയുടെ തുമ്പിക്കൈ ഏറെ പ്രത്യേകതകളുള്ളതാണ്. മേല്‍ച്ചുണ്ടില്‍ നിന്ന് തുടങ്ങുന്ന തുമ്പിക്കയ്യില്‍ 100,000ത്തോളം പേശികള്‍ അടങ്ങിയിട്ടുണ്ട്.

ആനകളുടെ ഓര്‍മ്മ ശക്തിയെ കുറിച്ച് നിരവധി കഥകളുണ്ട്. എന്നാല്‍ ആനയ്ക്ക് മറ്റുള്ള ആനകളെയും സ്ഥലങ്ങളും വര്‍ഷങ്ങള്‍ക്ക് ശേഷവും തിരിച്ചറിയാനാകും.

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് ആന. പുര്‍ണവളര്‍ച്ചയെത്തിയ ഒരു ആനയ്ക്ക് ഏകദേശം ആറായിരം കിലോ ഗ്രാമിലധികം തൂക്കമുണ്ടാകും.

രണ്ട് വര്‍ഷമാണ് ആനയുടെ ഗര്‍ഭകാലം. പിറന്നുവീഴുമ്പോള്‍ തന്നെ ഒരാനക്കുട്ടിക്ക് നൂറ് കിലോഗ്രാമില്‍ അധികം തൂക്കം ഉണ്ടാകും.

ആനയുടെ കൊമ്പുകള്‍ അവയുടെ ജീവിതത്തില്‍ ഏറെ പ്രധാനമാണ്. എതിരാളികളെ പ്രതിരോധിക്കുന്നതിനും വെള്ളവും ഭക്ഷണവും കണ്ടെത്തുന്നതിനുള്ള പ്രധാന ആയുധമായും കൊമ്പുകള്‍ ഉപയോഗിക്കുന്നു.

ആനകള്‍ക്ക് അവരുടേതായ ആശയവിനിമയ തീരികളുണ്ട്. ശബ്ദം ശരീരഭാഷ, ഭൂമിയിലെ പ്രകമ്പനകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ആനകള്‍ വികാരങ്ങളുള്ള ജീവികളാണ് എന്നതും ശ്രദ്ധേയമാണ്. അവ സന്തോഷം ദുഃഖ എന്നിവ പ്രകടിപ്പിക്കും. നഷ്ടബോധമുള്‍പ്പെടെ ഇവയുടെ പെരുമാറ്റത്തില്‍ പ്രകടമാകും.

ഭൂമിയിലെ ഏറ്റവും വലിയ ജീവകളായ ആനകളുടെ മസ്തിഷ്‌കവും വളരെ വലുതാണ്. മനുഷ്യ മസ്തിഷ്‌കത്തേക്കാള്‍ മൂന്ന് മടങ്ങ് നാഡീകോശങ്ങളും ആനകളുടെ മസ്തിഷ്‌കത്തിലുണ്ട്.