മൃഗങ്ങളുടെ പേരുള്ള ഇന്ത്യന്‍ സ്ഥലങ്ങള്‍

വെബ് ഡെസ്ക്

മൃഗങ്ങളുടെ പേരിലുള്ള ഇന്ത്യന്‍ സ്ഥലങ്ങളെ പരിചയപ്പെട്ടാലോ

ലയണ്‍സ് പോയിന്റ് (മഹാരാഷ്ട്ര)

ലോണോവാലയക്ക് സമീപം പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ലയണ്‍സ് പോയിന്റ് അതിമനോഹരമായ സ്ഥലമാണ്. സിംഹത്തിന്റെ തലയോടും മേനിയോടും സാമ്യമുള്ള സ്ഥലമാണ് ലയണ്‍സ് പോയിന്റ്

എലിഫന്റ ഐലന്‍ഡ് (മഹാരാഷ്ട്ര)

പ്രസിദ്ധമായ എലിഫന്റ ഗുഹകളുടെ ആസ്ഥാനമായ മുംബൈ ഹാര്‍ബറിലെ ഈ ദ്വീപിന് ഭീമാകാരമായ ആന പ്രതിമയില്‍ നിന്നാണ് ഈ പേര് ലഭിച്ചത്

ഡോള്‍ഫിന്‍സ് നോസ് (തമിഴ്‌നാട്)

വിശാഖപട്ടണത്തില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെയുള്ള സ്ഥലമാണിത്. ഒരു മൂക്കിനോട് സാമ്യമുള്ളതിനാലാണ് ഈ സ്ഥലത്തിന് ഡോള്‍ഫിന്‍സ് നോസ് എന്ന പേര് വന്നിരിക്കുന്നത്

കാമല്‍സ് ബാക്ക് റോഡ് (ഉത്തരാഖണ്ഡ്)

മുസ്സൂറിയിലെ ഹില്‍ സ്‌റ്റേഷനില്‍, ഒട്ടകത്തിന്റെ കൂനി പോലെ സാമ്യമുള്ള പാറക്കൂട്ടമുള്ളതിനാലാണ് ഇങ്ങനൊരു സ്ഥലപ്പേര് വന്നത്

പീജിയണ്‍ ഐലന്‍ഡ് (ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍)

പ്രാവുകളുടെ സമൃദ്ധി കാരണമാണ് പോര്‍ട്ട് ബ്ലെയറിന് സമീപം സ്ഥിതി ചെയ്യുന്ന പീജിയണ്‍ ഐലന്‍ഡിന് ഈ പേര് വരാന്‍ കാരണം

ബുള്‍സ്, റേസ് കോഴ്‌സ് റോഡ് (ബാംഗ്ലൂര്‍)

ഹിന്ദു പുരാണങ്ങളിലെ കാളയായ നന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന ബുള്‍ ടെമ്പിളിന്റെ പേരിലാണ് ഈ സ്ഥലപ്പേര് അറിയപ്പെടുന്നത്