ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികൾ

വെബ് ഡെസ്ക്

നൈൽ നദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. ആഫ്രിക്കയിലൂടെ ഒഴുകുന്ന നൈല്‍ സുഡാനിലെ വിക്ടോറിയ തടാകത്തിൽ നിന്നും ഉത്ഭവിച്ച് മെഡിറ്ററേനിയൻ കടലിൽ ചേരുന്നു. സുഡാന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു

ആമസോണ്‍ നദി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ആമസോണ്‍. പെറുവിലെ ആൻഡീസ് പർവത നിരകളിൽ നിന്നുമാണ് ആമസോണ്‍ നദി ഉത്ഭവിക്കുന്നത്

യാങ്സി

ചൈനയിലൂടെ ഒഴുകുന്ന യാങ്സി നദി ഏഷ്യയിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയുമാണ്

മിസിസിപ്പി മിസോറി നദീതടം

വടക്കേ അമേരിക്കയിലെ ഏറ്റവും നീളമേറിയ നദീതടമാണിത്. മിസിസിപ്പി നദി മിനസോട്ടയിലെ ഇറ്റാസ്ക തടാകത്തിൽ നിന്നും മിസോറി നദി മൊണ്ടാനയിലെ റോക്കി പർവത നിരയിൽ നിന്നും ഉത്ഭവിക്കുന്നു

കോംഗോ നദി

ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി

അമുർ നദി

റഷ്യയും ചൈനയും തമ്മിലുള്ള അതിർത്തിയുടെ ഭാഗമായ അമുർ നദി ഏഷ്യയിലെ ഏറ്റവും നീളമേറിയ നദികളിലൊന്നാണ്

പരാന നദി

തെക്കേ അമേരിക്കയിലൂടെ ഒഴുകുന്ന പരാന നദി ആമസോണ്‍ കഴിഞ്ഞാൽ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്