ചെടികൾ വളരുന്നില്ലേ? കൃത്യമായ പരിപാലനം ആവശ്യമാണ്

വെബ് ഡെസ്ക്

ചെടികള്‍ വളര്‍ത്താനും അത് പരിപാലിക്കുന്നതിനും ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.

ചെടികള്‍ വളര്‍ത്തുന്നതിന് ക്ഷമയും കൃത്യമായ പരിപാലനവും നമുക്ക് ആവശ്യമാണ്.

പൂന്തോട്ടത്തിലെ ചെടികള്‍ കൃത്യമായി വളരാനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മണ്ണ് മാറ്റുക

ചെടി വളരുന്നതില്‍ മണ്ണിന് പ്രധാന പങ്കുണ്ട്. ചെടിച്ചട്ടിയിലാണ് നിങ്ങള്‍ ചെടി വളര്‍ത്തുന്നതെങ്കില്‍ മണ്ണ് മാറ്റുന്നത് ഗുണം ചെയ്യും. ഇത് വേരുകളിലേക്കുള്ള ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് കാരണമാവുകയും അതിലൂടെ ചെടി വളരുന്നതിന് കാരണമാവുകയും ചെയ്യുന്നു

ജൈവ കമ്പോസ്റ്റ് ഉപയോഗിക്കുക

ചെടികളുടെ വളര്‍ച്ചയ്ക്കായി രാസവളങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജൈവ മാല്യന്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണമായി മുട്ടത്തോട് ഉള്‍പ്പെടെയുള്ള അടുക്കള വേസ്റ്റുകള്‍ ഉപയോഗിക്കാം.

സൂര്യപ്രകാശം ഉറപ്പുവരുത്തുക

കൃത്യമായി സൂര്യപ്രകാശം ചെടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ അമിതമായി സൂര്യപ്രകാശം ലഭിക്കുന്നത് ചെടികളുടെ നിര്‍ജ്ജലീകരണത്തിന് കാരണമാകും.

വാട്ടര്‍ സ്‌പ്രേയര്‍ ഉപയോഗിക്കുക

ചെടിയുടെ ഇലകള്‍, തണ്ടുകള്‍, വേരുകള്‍ എന്നിവയ്ക്ക് പോഷകം ആഗിരണം ചെയ്യാന്‍ വെള്ളം അത്യാവശ്യമാണ്. വേരുകളില്‍ മാത്രം നനയ്ക്കുന്നതിന് പകരം എല്ലാ ഭാഗങ്ങളിലേക്കും വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ഒരു വാട്ടര്‍ സ്‌പ്രേയര്‍ ഉപയോഗിക്കാവുന്നതാണ്.

ചാരം ഉപയോഗിക്കുക

ചെടിയിലെ പ്രാണികളെ കൊല്ലുന്നതിന് പ്രകൃതിദത്ത കീടനാശിനിയായ ചാരം ഉപയോഗിക്കാവുന്നതാണ്.