അറിയാം ശൈത്യകാലത്തിന് അനുയോജ്യമായ ചെടികള്‍

വെബ് ഡെസ്ക്

വെയിലിന്റെ കാഠിന്യത്തിൽനിന്ന് മാറുന്നുവെന്നതാണ് ശൈത്യകാലത്തെ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഈ കാലവും മനുഷ്യനും മറ്റ് ജീവികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത് തന്നെയാണ്

ശൈത്യകാലത്ത് പുകയും മൂടല്‍ മഞ്ഞും അന്തരീക്ഷത്തില്‍ കുടുങ്ങുകയും വായു ഗുണനിലവാര സൂചിക (AQI) മോശമാകുകയും ചെയ്യും. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

ശൈത്യകാലത്ത് വായു ശുദ്ധീകരിക്കാന്‍ ചെടികള്‍ സഹായിക്കുന്നു. അത്തരത്തില്‍ നമുക്ക് വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുന്ന ചെടികളെ പരിചയപ്പെടാം

സ്‌പൈഡര്‍ പ്ലാന്റ്

വീട് ഭംഗിയാക്കാന്‍ സാധിക്കുന്ന ചെടികളാണിവ. ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍ തുടങ്ങിയ വിഷ സംയുക്തങ്ങളെ വായുവില്‍നിന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഗുണങ്ങളും സ്‌പൈഡര്‍ പ്ലാന്റിനുണ്ട്

ബാംബു പ്ലാന്റ്

ബാംബൂ പാം പ്ലാന്റുകള്‍ ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങി വായുവിന് ദോഷകരമായ സംയുക്തങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അഞ്ച് മുതല്‍ എട്ട് അടി വരെ ഉയരമുള്ളതിനാല്‍ ഇത് വീടിനകവും മനോഹരമാക്കുന്നു

ഡെവിള്‍സ് ഐവി പ്ലാന്റ്

മണിപ്ലാന്റെന്നും അറിയപ്പെടുന്ന ഈ ചെടി സൂര്യ പ്രകാശത്തിലും വെള്ളത്തിലും വളരുന്നു. ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്ത് വായുവിനെ ശുദ്ധീകരിക്കുന്നു

ഇംഗ്ലീഷ് ഐവി പ്ലാന്റ്

ഹെഡെറ ഹെലിക്‌സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടി കുറഞ്ഞ വെളിച്ചമുള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്നു. വീട്ടിനുള്ളിലെ വായുവില്‍ നിന്ന് ട്രൈക്ലോറെത്തിലീന്‍, ബെന്‍സീന്‍ തുടങ്ങിയ വിഷ മൂലകങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു

പീസ് ലില്ലി

കാര്‍ബണ്‍ മോണോക്‌സൈഡ്, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ഇല്ലാതാക്കുന്നു. ശൈത്യകാലത്ത് വീട്ടില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത്

ടില്ലാന്‍സിയ

വളരാന്‍ മണ്ണ് ആവശ്യമില്ലാത്ത ഒരു എയര്‍ പ്ലാന്റാണ് ഈ ചെടി. ഇത് വായുവിലെ വിഷവാതകങ്ങളെ ഫില്‍ട്ടര്‍ ചെയ്യുകയും പുതിയ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നു